ത​രി​യോ​ട് പാ​രീ​ഷ് ഹാ​ളി​ൽ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ശി​ല്്പ​ശാ​ല​യും നാ​ളെ
Saturday, August 24, 2019 1:15 AM IST
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ല​ഹ​രി വി​രു​ദ്ധ ക്ല​ബ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ പാ​രി​ഷ് ഹാ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും ശി​ൽ​പ്പ​ശാ​ല​യും ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നു ഫൊ​റോ​ന വി​കാ​രി ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ഹ​രി​വി​രു​ദ്ധ പ്ര​സ്ഥാ​നം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​യും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കും. യു​വ​ത​ല​മു​റ​യെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്നു അ​ക​റ്റു​ക​യും ക​ഴി​വു​ക​ളെ നന്മ​യി​ലേ​ക്കു തി​രി​ച്ചു​വി​ടു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്നു ഫൊ​റോ​ന വി​കാ​രി പ​റ​ഞ്ഞു.