ബാ​ണാ​സു​ര അ​ണ​ക്കെട്ടിന്‍റെ ര​ണ്ടാ​മ​ത്തെ ഷ​ട്ട​റും ഉ​യ​ർ​ത്തി
Sunday, August 25, 2019 12:18 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര അ​ണ​ക്കെട്ടിന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12ഓ​ടെ 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. വെ​ള്ളി​യാ​ഴ്ച ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ഷ​ട്ട​റും തു​റ​ന്ന​തോ​ടെ അ​ണ​യി​ൽ​നി​ന്നു​ള്ള ഒ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 8.5 ക്യു​ബി​ക് മീ​റ്റ​റി​ൽ​നി​ന്നു 17 ക്യു​ബി​ക് മീ​റ്റ​റാ​യി വ​ർ​ധി​ച്ചു. ക​ര​മാ​ൻ​തോ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ലേ​തി​ലും 10-15 സെ​ന്‍റീ മീ​റ്റ​ർ വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ഐ​സ്ഇ​ബി അ​റി​യി​പ്പ്. പ​രി​സ​ര​വാ​സി​ക​ൾ പു​ഴ​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും ഇ​രു ക​ര​ക​ളി​ലെ​യും താ​മ​സ​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​റി​യി​പ്പു​ണ്ട്.

ജി​ല്ലാ സെ​ല​ക്‌ഷൻ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ, നൈ​റ്റ് ചെ​സ് അ​ക്കാ​ഡ​മി, സെ​റ്റ്കോ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സെ​ല​ക്‌ഷൻ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വി.​ആ​ർ. സ​ന്തോ​ഷ് ജേ​താ​വാ​യി. പ്ര​ണീ​ഷ്കു​മാ​ർ, ശ്രീ​രാ​ഗ് പ​ദ്മ​ൻ, എ​ൻ.​ഡി. സ​തീ​ഷ് എ​ന്നി​വ​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന്, നാ​ല് സ്ഥാ​നം. അ​ണ്ട​ർ 11 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി.​എ​സ്. അ​ഭി​ന​വ്രാ​ജ്, രോ​ഹ​ൻ എ​ബി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ർ​വ​ണേ​ന്ദു പ്ര​ജി​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ആ​ൻ സ​ന്തോ​ഷ് ര​ണ്ടാം സ്ഥാ​നം നേ​ടി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ. ​രാ​മ​കൃ​ഷ്ണ​ൻ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.