ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 26,27 തി​യ​തി​ക​ളി​ൽ
Sunday, August 25, 2019 12:18 AM IST
മീ​ന​ങ്ങാ​ടി:​ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​നു കീ​ഴി​ൽ ചീ​രാം​കു​ന്നി​ൽ സ്ഥാ​പി​ച്ച പ​രി​ശു​ദ്ധ അ​ബ്ദു​ൽ ജ​ലീ​ൽ മോ​ർ ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ത്തി​ന്‍റെ​യും വ​ട​ക്ക​ൻ​പ​റ​വൂ​രി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ബ്ദു​ൾ ജ​ലീ​ൽ മോ​ർ ഗ്രി​ഗോ​റി​യോ​സ് ബാ​വാ​യു​ടെ​യും ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 26,27 തി​യ​തി​ക​ളി​ൽ ആ​ച​രി​ക്കും.
26നു ​വൈ​കു​ന്ന​രം ആ​റി​നു വി​കാ​രി ഫാ.​ബാ​ബു നീ​റ്റും​ക​ര കൊ​ടി ഉ​യ​ർ​ത്തും. 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. 27നു ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും 8.30ന് ​വി.​കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം, ഗാ​ന്ധി​ന​ഗ​റി​ൽ പ​രി​ശു​ദ്ധ ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള കു​രി​ശും​തൊ​ട്ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​കും. നേ​ർ​ച്ച ഭ​ക്ഷ​ണം, ലേ​ലം എ​ന്നി​വ​യ്ക്കു​ശേ​ഷം 1.30നു ​കൊ​ടി ഇ​റ​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​ബാ​ബു നീ​റ്റും​ക​ര, ഫാ.​സ​ജി ഏ​ബ്ര​ഹാം ചൊ​ള്ളാ​ട്ട്, ഫാ.​ഷൈ​ജ​ൻ മ​റു​ത​ല, ഫാ.​എ​ൽ​ദോ ജോ​ർ​ജ് മ​ന​യ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.