വ​ര​യാ​ടു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു
Wednesday, September 11, 2019 12:17 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി മു​ക്കൂ​ര്‍​ത്തി നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ല്‍ വ​ര​യാ​ടു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. 78.4 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള ദേ​ശീ​യോ​ദ്യാ​ന​മാ​ണ് മു​ക്കൂ​ര്‍​ത്തി. ഒ​ടു​വി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ 615 വ​ര​യാ​ടു​ക​ളെ​യാ​ണ് ഉ​ദ്യാ​ന​ത്തി​ല്‍ ക​ണ്ട​ത്. 2016ല്‍ 489-​ഉം 2018ല്‍ 568-​ഉം വ​ര​യാ​ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ദ്യാ​ന​ത്തി​ല്‍ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും വ​ര​യാ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​റു​ണ്ട്.


വീ​ട് ശു​ചീ​ക​രി​ച്ചു

ക​ല്‍​പ്പ​റ്റ: പ്ര​ള​യ​ക്കെ​ടു​തി നേരിട്ട ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ പ​ള്ളി താ​ഴെ 14ാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന ച​ന്ദ്ര​മോ​ഹ​ന​ന്‍റെ വീ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ചു. സ​ര്‍​ക്കാ​രും ന​ഗ​ര​സ​ഭ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ച​ന്ദ്ര​മോ​ഹ​ന​നും കു​ടും​ബ​ത്തി​നും വീ​ടും സ്ഥ​ല​വും ന​ല്‍​കാന്‌ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​സ​ലീം, ഇ. ​സു​നീ​ര്‍, കെ. ​വാ​സു, വി.​എ​ന്‍. ലീ​റാ​ര്‍, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.