ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Sunday, September 15, 2019 2:12 AM IST
ക​ല്‍​പ്പ​റ്റ: പു​ത്തു​മ​ല​യി​ലും മ​റ്റു​ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ബ്രേ​വ് എ​മ​ര്‍​ജ​ന്‍​സി ടീം ​അം​ഗ​ങ്ങ​ളെ​യും ചൂ​ര​ല്‍​മ​ല കാ​രു​ണ്യ എ​മ​ര്‍​ജ​ന്‍​സി ടീം ​അം​ഗ​ങ്ങ​ളെ​യും പി​ണ​ങ്ങോ​ട് ദ​യ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ നെ​റ്റ്‌‌വര്‍​ക്ക് ഓ​ഫ് മ​ല​യാ​ളി മു​സ്ലിം അ​സോ​സി​യേ​ഷ​ന്‍ ഗ്ര​ന്ഥ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ല്‍​കു​ന്ന ബ്രേ​വ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള റെ​സ്‌​ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ഘ​വ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ദ​യ ഗ്ര​ന്ഥ​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പി.​സി. സ​ജീ​വ്, പി.​സി. താ​ഹി​ര്‍, കെ.​കെ. നൗ​ഷാ​ദ്, പു​ന​ത്തി​ല്‍ മു​ഹ​മ്മ​ദ്, സി.​കെ. അ​സീ​സ്, കു​നി​യി​ല്‍ അ​ബൂ​ബ​ക്ക​ര്‍, അ​ലി​അ​ഷ്ഹ​ര്‍, കെ.​എ​ച്ച്. അ​ബു, ന​ജീ​ബ് പി​ണ​ങ്ങോ​ട്, ബു​ഷ്ഹ​ര്‍, സ​മീ​ര്‍ മൊ​ട്ട​ത്താ​ന്‍, നാ​സ​ര്‍ തു​ര്‍​ക്കി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.