മൂ​ന്നു റോ​ഡു​ക​ളു​ടെ ഭ​ര​ണാ​നു​മ​തി റ​ദ്ദാ​ക്കി
Sunday, September 15, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: 2018ലെ ​പ്ര​ള​യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ത​ക​ര്‍​ന്ന​തി​ല്‍ മൂ​ന്നു റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. പ​ക​രം മൂ​ന്നു റോ​ഡു​ക​ള്‍​ക്കു ഭ​ര​ണാ​നു​മ​തി ന​ല്‍​കി.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​വ​ള്ളി-​തൃ​ശി​ലേ​രി, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ര​യാ​ല്‍-​മേ​ലെ വ​ര​യാ​ല്‍, കു​ള​ങ്ങോ​ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍-​എ​സ്റ്റേ​റ്റ് റോ​ഡു​ക​ളു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് (10 ല​ക്ഷം രൂ​പ വീ​തം) റ​ദ്ദാ​ക്കി​യ​ത്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യി​ടം-​ആ​റാ​ട്ടു​ത​റ ഹൈ​സ്‌​കൂ​ള്‍, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ഴി​നി​ലം-​ത​വി​ഞ്ഞാ​ല്‍, ചെ​റു​പു​ഴ-​മ​ക്കി​ക്കൊ​ല്ലി റോ​ഡു​ക​ള്‍​ക്കാ​ണ് പു​തു​താ​യി 10 ല​ക്ഷം രൂ​പ വീ​തം പ്ര​വൃ​ത്തി​ക​ള്‍​ക്കു ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത്.
ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ജൂ​ലൈ 11നു ​ന​ല്‍​കി​യ നി​വേ​ദ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.
പു​തു​താ​യി അ​നു​വ​ദി​ച്ച പ്ര​വൃ​ത്തി​ക​ള്‍ സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​.
2019-20ലെ ​വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 10 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ഈ ​മാ​സം അ​ഞ്ചി​നു ന​ല്‍​കി​യി​രു​ന്നു. ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ നെ​ടു​ങ്കോ​ട്-​എ​മി​ലി, മാ​ട​ക്കു​ന്ന്-​കോ​ളെ​രി, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ച്ചാ​ല്‍-​പ​ട​വ​യ​ല്‍, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്കു​റ്റി-​പാ​ലൂ​ക്ക​ര, കു​ഴി​വേ​ലി-​മു​ണ്ട​ക്കു​റ്റി, പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​ക്ക​ളം-​മീ​ന്‍​മു​ട്ടി-​മാ​ങ്കോ​ട, മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ട​ക്കി​മ​ല-​പ​റ​ളി​ക്കു​ന്ന്, ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്ക​ണ്ട​ന്‍​പ​ടി-​ചേ​രി​ക്ക​ണ്ടി ക്ഷേ​ത്രം, മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​പ്പാ​ളം അ​മ്പ​ലം-​ഹെ​ല്‍​ത്ത് സെ​ന്റ​ര്‍, വ​രി​പ്ര-​നെ​ടു​മു​ള്ള റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക്കാ​ണ് 10 ല​ക്ഷം രൂ​പ വീ​തം ഭ​ര​ണാ​നു​മ​തി. പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു ഒ​ന്ന​ര വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി.