വി​വാ​ദ​ങ്ങ​ള്‍​ക്കു വി​ട ന​ല്‍​ക​ണ​മെ​ന്നു എം​എ​സ്എ​സ്
Monday, September 16, 2019 12:00 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നു വി​വാ​ദ​ങ്ങ​ള്‍​ക്ക് വി​ട​ന​ല്‍​കി ജ​ന​ങ്ങ​ള്‍ ഐ​ക്യ​പ്പെ​ട​ണ​മെ​ന്നു ക​ണി​യാ​മ്പ​റ്റ മി​ല്ലു​മു​ക്കി​ല്‍ ചേ​ര്‍​ന്ന മു​സ്‌​ലിം സ​ര്‍​വീ​സ് സൊ​സൈ​റ്റി(​എം​എ​സ്എ​സ്) ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി വി​ക​സ​നം ത​ക​ര്‍​ക്കാ​നും അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും അ​നു​വ​ദി​ക്ക​രു​ത്.
ദേ​ശീ​യ​പാ​ത​യി​ല്‍ രാ​ത്രി​യാ​ത്ര വി​ല​ക്കു തു​ട​രു​ന്ന​തി​നി​ടെ ഹൈ​വേ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച തു​ട​ങ്ങി​യി​രി​ക്ക​യാ​ണ്. ചു​രം ബ​ദ​ല്‍ പാ​ത​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നി​ല്ല. ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം തു​ട​രു​ക​യാ​ണ്. വ​യ​നാ​ട് റെ​യി​ല്‍​വേ ക​ട​ലാ​സി​ലൊ​തു​ങ്ങി.
പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ട്ട​വ​ര്‍​ക്കെ​ല്ലാം അ​ര്‍​ഹ​മാ​യ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ല. നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ച്ച് അ​ധി​കാ​രി​ക​ള്‍ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ക​യാ​ണ്. വ​ന്യ​ജീ​വി ശ​ല്യം തു​ട​രു​ക​യാ​ണ്.
ക​ര്‍​ഷ​ക​രെ ക​ട​ക്കെ​ണി​യി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​ക​ളി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ള്‍ മ​റ​ന്നു ജ​ന​ങ്ങ​ള്‍ ഒ​ന്നി​ച്ചു​നി​ല്‍​ക്കേ​ണ്ട​തു​ണ്ടെ​ന്നു കൗ​ണ്‍​സി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ധി​കാ​രി​ക​ള്‍ ജ​ന​പ​ക്ഷം ചേ​ര​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു. എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ. ​അ​ബ്ദു​ല്ല താ​നേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​ടി. മൊ​യ്തീ​ന്‍​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​അ​ബ്ദു​ല്‍ റ​സാ​ഖ്, ഇ​ബ്രാ​ഹിം പു​ന​ത്തി​ല്‍, വ​യ​നാ​ട് സി.​എ​ച്ച്.​സെ​ന്‍റര്‍ ചെ​യ​ര്‍​മാ​ന്‍ പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി, വി.​എ. മ​ജീ​ദ്, നീ​ലി​ക്ക​ണ്ടി സ​ലാം, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, സി.​എ​ച്ച്. ഇ​ബ്രാ​ഹിം, അ​ഷ്‌​റ​ഫ് പാ​റ​ക്ക​ണ്ടി, പി. ​സു​ബൈ​ര്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ് ‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.