ദേശീയപാത: മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നു യു​ഡി​എ​ഫ്
Monday, September 16, 2019 12:00 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്ര നി​രോ​ധ​ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വി​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തെ അ​റി​യി​ക്ക​ണം.
ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ലാ​യി മ​റ്റൊ​രു പാ​ത​യു​മി​ല്ല എ​ന്ന വ​സ്തു​ത കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ബി​ജെ​പി നേ​തൃ​ത്വം ഇ​ട​പെ​ട​ണം. നൂ​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗ​ത്തി​ലു​ള്ള പാ​ത അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​ല​ബാ​റി​ന്‍റെ ​ത​ന്നെ വി​ക​സ​ന​ത്തി​ന് ത​ട​യി​ടു​ന്ന നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട് അ​ര്‍​ഥ​ശ​ങ്ക​യി​ല്ലാ​തെ വ്യ​ക്ത​മാ​ക്ക​ണം.
വി​ഷ​യം ദേ​ശീ​യ​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യെ​യും എം ​പി​മാ​രെ​യും നേ​രി​ല്‍​ക്കാ​ണാ​നും മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു ഇ​ട​പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​വാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം തു​ട​ങ്ങാ​നും തീ​രു​മാ​നി​ച്ചു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​മു​ഹ​മ്മ​ദ്, കെ.​എ​ല്‍. പൗ​ലോ​സ്, ടി.​ജെ. ജോ​സ​ഫ്, പി.​പി. അ​യ്യൂ​ബ്, ആ​ര്‍.​പി. ശി​വ​ദാ​സ്, നി​സി അ​ഹ​മ്മ​ദ്, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, പി.​ഡി. സ​ജി, മാ​ട​ക്ക​ര അ​ബ്ദു​ല്ല, എം.​എ. അ​സൈ​നാ​ര്‍, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, ബെ​ന്നി കൈ​നി​ക്ക​ല്‍, സ​ക്ക​രി​യ മ​ണ്ണി​ല്‍, ടി​ജി ചെ​റു​തോ​ട്ടി​ല്‍, ബാ​ബു പ​ഴു​പ്പ​ത്തൂ​ര്‍, സി.​ടി. ച​ന്ദ്ര​ന്‍, സി.​കെ. ആ​രി​ഫ്, ടി. ​അ​വ​റാ​ന്‍, അ​സൈ​ന്‍, ബേ​ബി വ​ര്‍​ഗീ​സ്, കെ.​എ. ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.