കേ​ന്ദ്ര​സം​ഘം ഇ​ന്ന് ജി​ല്ല​യി​ല്‍
Wednesday, September 18, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി മൂ​ലം ജി​ല്ല​യി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​സം​ഘം ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. അ​ഗ്രി​ക​ള്‍​ച്ച​ര്‍ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ ഡോ.​കെ. മ​നോ​ഹ​ര​ന്‍, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ എ​സ്.​സി. മീ​ണ, ഊ​ര്‍​ജ മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഒ.​പി. സ​മു​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. രാ​വി​ലെ 10 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തു​ന്ന സം​ഘ​ത്തി​ന് മു​മ്പാ​കെ ജി​ല്ല നേ​രി​ട്ട പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.
തു​ട​ര്‍​ന്ന് സം​ഘം പു​ത്തു​മ​ല, കു​റി​ച്യ​ര്‍​മ​ല തു​ട​ങ്ങി​യ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. മ​ല​പ്പു​റ​ത്തെ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് സം​ഘം ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ക്കും.