നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു
Thursday, September 19, 2019 12:30 AM IST
ഗുഡല്ലൂര്‌: ഗൂ​ഡ​ല്ലൂ​ര്‍-​നി​ല​മ്പൂ​ര്‍ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് കൂ​റ്റ​ന്‍ പാ​റ​ക​ള്‍ റോ​ഡി​ലേ​ക്ക് വീ​ണ് നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നു​ണ്ട.് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ ക​ട​ത്തി​വി​ട്ടി​രു​ന്നു. തേ​ന്‍​പാ​റ​യി​ല്‍ പാ​റ​ക​ള്‍ പൊ​ട്ടി​ക്കു​ന്ന പ്ര​വൃ​ത്തി​ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടാ​ന്‍ കാ​ല​താ​മ​സം നേ​രി​ടും.

ഗൂ​ഡ​ല്ലൂ​രി​ല്‍ നി​ന്നു​ള്ള ടാ​ക്‌​സി ജീ​പ്പു​ക​ള്‍ വ​ഴി​ക്ക​ട​വി​ലേ​ക്കും തി​രി​ച്ചും സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ നൂ​റു​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന​ത്.