ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച ട്രാ​ഫി​ക് പാ​ര്‍​ക്ക് ന​ശി​ക്കു​ന്നു
Thursday, September 19, 2019 12:32 AM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ര്‍​ഥിക​ളി​ല്‍ ട്രാ​ഫി​ക് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാന്‌ മു​പ്പ​ത്തി​മൂ​ന്ന് ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ട്രാ​ഫി​ക് പാ​ര്‍​ക്ക് കാ​ട് ക​യ​റി​യും തു​രു​മ്പെ​ടു​ത്തും ന​ശി​ക്കു​ന്നു. പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി​ട്ടും പാ​ര്‍​ക്ക് ഇ​നി​യും തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല.

ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ മാ​ന​ന്ത​വാ​ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ലെ പാ​ര്‍​ക്കാ​ണ് നോ​ക്കു​കു​ത്തി​യാ​യി മാ​റി​യ​ത്. ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ര്‍​ന്ന് ഒ​ഴി​ഞ്ഞ് കി​ട​ന്ന സ്ഥ​ല​ത്താ​ണ് ശു​ഭ​യാ​ത്ര എ​ന്ന​പേ​രി​ല്‍ കു​ട്ടി​ക​ള്‍​ക്ക് റോ​ഡ് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും റോ​ഡ് സു​ര​ക്ഷ​യെ ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി ട്രാ​ഫി​ക് പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​ത്.

മാ​തൃ​കാ ടാ​റിം​ഗ് റോ​ഡും റോ​ഡി​ല്‍ സീ​ബ്രാ​ലൈ​നു​ക​ളു​ള്‍​പ്പെ​ടെ വി​വി​ധ അ​ട​യാ​ള​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത പാ​ര്‍​ക്ക് ഇ​ന്ന് കാ​ട്മൂ​ടി​യ നി​ല​യി​ലാ​ണ്. പ്ര​ക്യ​തി​യോ​ടി​ണ​ങ്ങു​ന്ന രീ​തി​യി​ല്‍ മ​ണ്‍​തി​ട്ട​ക​ള്‍ നി​ല നി​ര്‍​ത്തി​യും പു​ല്‍​ത്ത​കി​ടി​ക​ളും പൂ​ന്തോ​ട്ട​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ച്ചും പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ര്‍​ക്കി​ന്റെ സൗ​ന്ദ​ര്യം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പെ ന​ശി​ച്ചു.

കെ​ല്‍​ട്രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ര്‍​മാ​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​തോ​ടൊ​പ്പം ആ​രം​ഭി​ച്ച പാ​ര്‍​ക്കു​ക​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ഗു​ണ​ക​ര​മാ​യ​രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് മാ​ന​ന്ത​വാ​ടി​യി​ല്‍ പാ​ര്‍​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.