മു​ളദി​ന​ത്തി​ല്‍ മാ​തൃ​ക​യാ​യി ത​രു​വ​ണ ജി​യു​പി സ്‌​കൂ​ള്‍ പ​രി​സ്ഥി​തി​ ക്ല​ബ്
Thursday, September 19, 2019 12:32 AM IST
വെ​ള്ള​മു​ണ്ട: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് മു​ള​ക​ളുടെ പ്രാ​ധാ​ന്യം നേ​രി​ട്ട് പ​ഠി​ക്കു​ക​യാ​ണ് ത​രു​വ​ണ ഗ​വ​ണ്‍​മെ​ന്‍റ്് യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍. എ​ട്ട് വ​ര്‍​ഷം മു​മ്പ് വെ​റും മ​ണ്‍​കൂ​ന​യാ​യി​രു​ന്ന സ്ഥ​ല​ത്ത് വി​വി​ധ​യി​നം മു​ള​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി​യാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ പ​രി​സ്ഥി​ക ക്ല​ബ് ആ​ക​ര്‍​ഷ​ക​മാ​യ മു​ള ഉ​ദ്യാ​നം നി​ര്‍​മി​ച്ച​ത്.

സ്‌​കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് വേ​ണ്ടി നീ​ക്കി​യ പൊ​ടി​മ​ണ്ണി​ലാ​ണ് എ​ട്ട് വ​ര്‍​ഷം മു​മ്പ് ലോ​ക മു​ള​ദി​ന​ത്തി​ല്‍ ത​രു​വ​ണ സ്‌​കൂ​ളി​ലെ പാ​രി​സ്ഥി​ക ക്ല​ബ് ​തൈ​ക​ള്‍ ന​ട്ട​ത്. ഒ​രു തൈ​ക്ക് 1000 രൂ​പാ വി​ല​വ​രു​ന്ന ആ​സാം​ഗോ​ള്‍​ഡ് മു​ത​ല്‍ ബു​ദ്ദാ​സ്‌​ബെ​ല്ലി, ലാ​ത്തി മു​ള, ബാം​ബു, ക​ല്ല​ന്‍ ജ​ല്ലി തു​ട​ങ്ങി 26 ഇ​നം തൈ​ക​ളാ​ണ് വ​ച്ച്പി​ടി​പ്പി​ച്ച​ത്.

അ​ധ്യാ​പ​ക​രു​ടെ നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ച് വി​ദ്യാ​ര്‍​ഥിക​ള്‍ മു​ളം തൈ​ക​ള്‍ പ​രി​ച​രി​ച്ച​തോ​ടെ അ​ന്ന​ത്തെ മ​ണ്‍​കൂ​ന ഇ​ന്ന് മ​നോ​ഹ​ര​മാ​യ മു​ള ഉ​ദ്യാ​ന​മാ​യി മാ​റി. മു​ള​ക​ള്‍ മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തും മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തും വേ​ന​ലി​ല്‍ കു​ളി​ര്‍​മ പ​ക​രു​ന്ന​തും കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട​് ബോധ്യപ്പെട്ടു.

കു​ട്ടി​ക​ള്‍​ക്ക് ഇ​രി​ക്കാ​നും പ​ഠി​ക്കാ​നും ശു​ദ്ധ​വാ​യു ആ​സ്വ​ദി​ക്കാ​നു​മാ​യി തോ​ട്ട​ത്തി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക മു​ള ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ര്‍​ഷ​വും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ത്ഥി​ക​ളും മു​ള സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും പു​തി​യ തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

പ​രി​പാ​ടി​ക​ള്‍​ക്ക് ഹെ​ഡ്മാ​സ്റ്റ​ര്‍ കെ.​കെ. സ​ന്തോ​ഷ്, എ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, സ​ജി​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.പു​ല്‍​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ള​ദി​നാ​ഘോ​ഷം നടത്തി. പ്ര​കൃ​തി​പ​ഠ​ന ക്ലാ​സ്, മു​ളം തൈ​ക​ള്‍ ന​ടീ​ല്‍ എ​ന്നി​വ ന​ട​ന്നു.

പ്രി​ന്‍​സി​പ്പ​ല്‍ കെ.​ആ​ര്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. ഗോ​വി​ന്ദ​ന്‍​കു​ട്ടി, പ്ര​വീ​ണ്‍ ജേ​ക്ക​ബ്, എ​ന്‍.​എ​ന്‍. ച​ന്ദ്ര​ബാ​ബു, ടി.​എ​ച്ച്. ഉ​നൈ​സ്, എ.​ഡി. ബി​ന്ദു, സു​ജ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ഡ​റ്റു​ക​ളാ​യ അ​ഭി​ന​വ് ആ​ര്‍. വി​യു​സ്, സി.​എ​സ്. അ​ര​വി​ന്ദ്, സോ​ണ ബി​ജു, സോ​ന തെ​രേ​സ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.