ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ധൂ​ര്‍​ത്തു​മെ​ന്ന്
Thursday, September 19, 2019 12:32 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ധൂ​ര്‍​ത്തും മൂ​ലം ത​ക​ര്‍​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
65 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ പ​ല ത​വ​ണ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ വീ​ണ്ടും ര​ണ്ട് കോ​ടി മു​ട​ക്കി മോ​ടി പി​ടി​പ്പി​ക്ക​ല്‍ ന​ട​ത്തു​ക​യാ​ണ്.

ഇ​തി​ന് പി​ന്നി​ല്‍ അ​ഴി​മ​തി​യും ധൂ​ര്‍​ത്തും ഉ​ണ്ട്. മോ​ടി പി​ടി​പ്പി​ക്കാ​ന്‍ ചെ​ല​വ​ഴി​ക്കു​ന്ന തു​ക മെ​ംബ​ര്‍​മാ​ര്‍​ക്ക് ഡി​വി​ഡ​ന്റാ​യി ന​ല്‍​കാ​നോ വാ​യ്പ​യാ​യി ന​ല്‍​കാ​നോ ക​ല്ലൂ​രി​ല്‍ ബാ​ങ്കി​ന് സ്വ​ന്തം കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നോ ഭ​ര​ണ​സ​മി​തി ത​യാ​റാ​കു​ന്നി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് കോ​ടി​യി​ലേ​റെ രൂ​പ വ​ര്‍​ഷ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കും ര​ണ്ട് ശ​ത​മാ​നം നി​കു​തി ന​ല്‍​കേ​ണ്ടി​വ​രു​ന്നു. ക​ര്‍​ഷ​ക സ​ഹ​ക​ര​ണ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​എ​ല്‍. പൗ​ലോ​സ്, പി.​പി. അ​യൂ​ബ്, ബെ​ന്നി കൈ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.