ല​ഹ​രി വിമുക്തികേ​ന്ദ്ര​ത്തി​ൽ തൂങ്ങിമരിച്ച നിലയിൽ
Thursday, September 19, 2019 10:45 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബീ​നാ​ച്ചി​ക്കു സ​മീ​പം ല​ഹ​രി വി​മുക്തികേ​ന്ദ്ര​ത്തി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ർ കു​ന്നം​കു​ളം ചൂ​ണ്ട​ൽ സ്വ​ദേ​ശി ഷാ​ജു​വിനെയാണ് (48)​തൂ​ങ്ങി​മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ ഷാ​ജു​വി​നെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​ച്ച​ത്. അ​ർ​ധ​രാ​ത്രി​വ​രെ അ​ക്ര​മ​സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ച്ച ഇയാളെ പു​ല​ർ​ച്ചെ​യോ​ടെ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: സി​ന്ധു​. ര​ണ്ടു മ​ക്ക​ളുണ്ട്.