റോ​ഡ് വി​ക​സ​ന​ത്തി​ൽ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി
Friday, September 20, 2019 12:36 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽ അ​ധി​കൃ​ത​ർ മു​ഖം തി​രി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പു​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല പ്ര​ധാ​ന​പാ​ത​ക​ളും ത​ക​ർ​ന്നു.

മ​രാ​മ​ത്ത് വ​കു​പ്പി​ൽ മാ​റി മാ​റി വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള​തും നേ​താ​ക്ക​ൾ ശു​പാ​ർ​ശ ചെ​യ്യു​ന്ന​തു​മാ​യ റോ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യാ​ണ്. ഇ​ത് മൂ​ലം പ​ല റോ​ഡു​ക​ളും ത​ക​ർ​ന്ന് കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തു​വെ​ന്ന് അ​റി​യി​ച്ച പ​ല റോ​ഡു​ക​ളും ത​ക​ർ​ന്ന് കി​ട​ക്കാ​ൻ തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നാ​മ​മാ​ത്ര ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡു​ക​ൾ ന​ന്നാ​ക്കു​ന്ന​ത​ല്ലാ​തെ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​ക​ളി​ൽ റോ​ഡു​ക​ൾ​ക്ക് ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കാ​ല​വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ് ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ട്ടാ​യ പ​രി​ശ്ര​മം ന​ട​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.