മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ കു​ഴി ദു​രി​ത​മാ​കു​ന്നു
Friday, September 20, 2019 12:36 AM IST
മാ​ന​ന്ത​വാ​ടി: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന ഭ​ഗ​ത്തെ കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ കു​ഴി​ക​ൾ നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ അ​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ കു​ഴി​ക്ക് ശ്വാ​ശ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. കു​ഴി രൂ​പ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കു​ഴി​യ​ട​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന് തൊ​ട്ട​ടു​ത്താ​യി വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടു. സ്റ്റാ​ൻ​ഡി​ൽ ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് കു​ഴി​യെ​ന്നു​ള്ള​ത് കൊ​ണ്ട് ബ​സ് ഇ​റ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കു​ഴി​യി​ല​ക​പ്പെ​ടും.
ചെ​റു​താ​യി രൂ​പ​പ്പെ​ട്ട കു​ഴി വ​ൻ ഗ​ർ​ത്ത​മാ​യി മാ​റി​യ​തോ​ടെ ബ​സ് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്കും കു​ഴി ദു​രി​ത​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. കു​ഴി രൂ​പ​പ്പെ​ട്ട​തോ​ടെ ബ​സു​ക​ൾ ന​ടു​റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യാ​ണ് ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​ത്. ഇ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം ഗ​താ​ഗ​ത​കു​രു​ക്കി​ല​മ​രു​ന്ന​തും പ​തി​വാ​യി. എ​ത്ര​യും വേ​ഗം കു​ഴി നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.