നൂ​ത​ന മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി
Sunday, September 22, 2019 1:16 AM IST
പൊ​ഴു​ത​ന: കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബ്ലൂ ​റ​വ​ല്യൂ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി ചെ​യ്ത പൊ​ഴു​ത​ന സേ​ട്ടു​ക്കു​ന്നി​ലെ കെ.​എ​സ്. വ​ക്ക​ച്ച​ന്‍റെ പു​ന:​ചം​ക്ര​മ​ണ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് നടത്തി. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ന്‍.​സി. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം ജെ​യിം​സ് മ​ങ്കു​ത്തേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ഷി​ഖ് ബാ​ബു, പ്രോജ​ക്ട് കോ ഒാ​ര്‍​ഡി​നേ​റ്റ​ര്‍ മ​നു, അ​ക്വാ​ക​ള്‍​ച്ച​ര്‍ പ്രൊ​മോ​ട്ട​ര്‍ ഷ​മീം പാ​റ​ക്ക​ണ്ടി, കെ.​എ​സ്. വ​ക്ക​ച്ച​ന്‍, ലൈ​സ വ​ക്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

മാ​ര്‍​ച്ചില്‌ പ​കു​തി​യോ​ടെ നി​ക്ഷേ​പി​ച്ച ഗി​ഫ്റ്റ് തി​ലാ​പ്പി​യ ആ​റ് മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കു​മ്പോ​ള്‍ ശ​രാ​ശ​രി അ​ര​ക്കി​ലോ തൂ​ക്ക​മു​ണ്ട്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളോ​ടെ​യാ​ണ് ​യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കുന്നത്.ജി​ല്ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​തി​നെ​ട്ട് പു​നഃചം​ക്ര​മ​ണ മ​ത്സ്യ കൃ​ഷി യൂ​ണി​റ്റു​ക​ള്‍ നി​ല​വി​ല്‍ ന​ട​ന്നു വ​രു​ന്നു​ണ്ട്.

മി​ക​ച്ച വി​ള​വും വ​രു​മാ​ന ദാ​യ​ക​വു​മാ​യ ശാ​സ്ത്രീ​യ മ​ത്സ്യ​കൃ​ഷി രീ​തി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം ജി​ല്ല​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഒ​രു​പാ​ട് പു​തി​യ ക​ര്‍​ഷ​ക​ര്‍ ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​രു​ന്ന​ത്.

മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​തോ​ടെ മ​റ്റേ​ത് കൃ​ഷി​യേ​ക്കാ​ളും ലാ​ഭ​ക​ര​മാ​ണ് മ​ത്സ്യ​കൃ​ഷി. ഇ​തോ​ടൊ​പ്പം ത​ന്നെ കു​ള​ത്തി​ലെ ഗി​ഫ്റ്റ് കൃ​ഷി, കു​ള​ത്തി​ലെ പ​ങ്കേ​ഷ്യ​സ് കൃ​ഷി, ശാ​സ്ത്രീ​യ കാ​ര്‍​പ്പ് കൃ​ഷി, കൂ​ട്കൃ​ഷി, കൃ​ത്രി​മ കു​ള​ങ്ങ​ളി​ലെ കൃ​ഷി തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ കൃ​ഷി ചെ​യ്ത് വ​രു​ന്നു.