ഭൗ​മ ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, September 22, 2019 1:16 AM IST
ക​ല്‍​പ്പ​റ്റ: ഭൂ​മി​യോ​ടു​ള്ള സ്‌​നേ​ഹ​വും ക​രു​ത​ലും സൗ​ഹൃ​ദ​വും സ​ന്ദേ​ശ​മാ​ക്കി വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഭൗ​മ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​യ്‌​സ് ടൗ​ണ്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ഭൗ​മ ദി​നാ​ച​ര​ണ​ത്തി​ല്‍ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ദ്ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ്യ​ല്‍ യോ​ജ​ന കോ​ഴ്‌​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി.
ഭൗ​മ ദി​നാ​ച​ര​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദേ​ശ യാ​ത്ര, വൃ​ക്ഷ തൈ ​ന​ടീ​ല്‍, ചി​ത്ര ര​ച​ന മ​ത്സ​രം, ഉ​പ​ന്യാ​സ മ​ത്സ​രം, ക്ലാ​സു​ക​ള്‍, പ്ര​ദ​ര്‍​ശ​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ കൂ​ട്ടാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍, ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശല്‍ യോ​ജ​ന കോ​ഴ്‌​സ് സ്‌​റ്റേ​റ്റ് ഹെ​ഡ് റോ​ബി​ന്‍ ജോ​സ​ഫ്, എം.​യു. അ​ഭി​ല​ക്ഷ്, ജോ​ബി ജോ​സ​ഫ്, വി​പി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സ്‌​റ്റെ​ഫി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ മാ​ര്‍ ആ​ഗ​സ്തി​നോ​സ് കോ​ള​ജി​ലെ അ​രു​ണ്‍ ജേ​ക്ക​ബ്, ടി.​കെ. അ​ഭി​ജി​ത് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.