മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സംഘടിപ്പിച്ചു
Sunday, September 22, 2019 1:18 AM IST
ത​രി​യോ​ട്:​കോ​ഴി​ക്കോ​ട് ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല ക​മ്മി​റ്റി കോ​ട്ട​ത്ത​റ സെ​ന്‍റ്് ആ​ന്‍റണീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.

കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​അ​ഗ​സ്റ്റി​ന്‍ ചി​റ​ക്ക​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദ് കൊ​ച്ചു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍് പ്ര​ഫ.​ഡോ.​കെ.​കെ. ജ​ലീ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​സി​വൈ​എം കോ​ട്ട​ത്ത​റ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ എ​ല​വ​ന​പ്പാ​റ, രൂ​പ​ത പ്ര​സി​ഡ​ന്‍റ്എ​ബി​ന്‍ മു​ട്ട​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ.​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് സ്വാ​ഗ​ത​വും ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജീ​ന എ​സ്എ​ച്ച് ന​ന്ദി​യും പ​റ​ഞ്ഞു.