ലൈ​ഫ് മി​ഷ​ൻ: നി​ര​ക്കു നി​ശ്ച​യി​ച്ചു
Saturday, October 12, 2019 12:01 AM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് മി​ഷ​നി​ൽ ഭൂ-​ഭ​വ​ന ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു വീ​ടു വ​യ്ക്കു​ന്ന​തി​നു ഭൂ​മി വാ​ങ്ങു​ന്ന​തി​നു നി​ര​ക്കു നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യി.
ഗ്രാ​മ, മു​നി​സി​പ്പ​ൽ, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മൂ​ന്നു സെ​ന്‍റി​ൽ കു​റ​യാ​ത്ത ഭൂ​മി​ക്കു ജ​ന​റ​ൽ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു വെ​വേറെ നി​ര​ക്കാ​ണ് നി​ശ്ച​യി​ച്ച​ത്. ഗ്രാ​മ​പഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു ര​ണ്ടു ലക്ഷവും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​നു 2.25- ​ല​ക്ഷവുമാ​ണ് സ്ഥ​ലം വാ​ങ്ങാ​ൻ ന​ൽ​കാ​വു​ന്ന പ​ര​മാ​വ​ധി തു​ക.
ഇ​ത് മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ​മൂ​ന്നു ല​ക്ഷം രൂ​പ​യും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​റും ല​ക്ഷം രൂ​പ​യുമാ​ണ്. മ​റ്റു ഭ​വ​ന പ​ദ്ധ​തി​ക​ളി​ലും ഈ ​നി​ര​ക്കു ബാ​ധ​ക​മാ​യി​രി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി അ​നു​വ​ദി​ക്കു​ന്ന ഭ​വ​ന​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യ്ക്കു അ​പേ​ക്ഷി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബോ​ർ​ഡു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
നേ​ര​ത്തേ പൊ​തു​മേ​ഖ​ല, ഷെ​ഡ്യൂ​ൾ​ഡ്, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.