ഫൈ​വ്‌​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങി
Sunday, October 13, 2019 12:08 AM IST
വെ​ള്ള​മു​ണ്ട: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് സ​മാ​ഹ​രി​ക്കാന്‌ വെ​ള്ള​മു​ണ്ട കോ​ക്ക​ട​വ് വാ​ര്‍​ഡ് യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖി​ല വ​യ​നാ​ട് ഫൈ​വ്‌​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍​ണ്ണ​മെ​ന്‍റില്‍ മു​പ്പ​തി​ല​ധി​കം ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ള്‍​ക്ക് 15000 രൂ​പ​യു​ടെ പ്രൈ​സ്മ​ണി​യും ട്രോ​ഫി​യും ന​ല്‍​കും. ഡെ​പ്യൂ​ട്ടി​ക​ള​ക്ട​ര്‍ മു​ഹ​മ്മ​ദ് യൂ​സു​ഫ് ടു​ര്‍​ണ്ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ര്‍​ഡ്‌​മെ​ംബര്‍ കെ. ​ജോ​ണി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ര​ണ്ട് കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ജ​യ​കൃ​ഷ്ണ​നെ കാ​ഷ് അ​വാ​ര്‍​ഡും മെമെ​ന്‍റോയും ന​ല്‍​കി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. വെ​ള്ള​മു​ണ്ട അ​ല്‍​ക​രാ​മ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന് കൂ​ട്ടാ​യ്മ ന​ല്‍​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. ഷ​ജ്‌​നി അ​ജി​ത്, കെ. ​ശ​ശി, കെ.​കെ. അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എ.​പി. ഇ​ബ്രാ​ഹിം, കെ. ​ജം​ഷീ​ര്‍ എ​ന്നി​വ​ര്‌ നേ​തൃ​ത്വം ന​ല്‍​കി.