വീ​ട് നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തി​ന് പ​ട്ട​യം ന​ല്‍​ക​ണം; നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
Sunday, October 13, 2019 12:10 AM IST
ഗൂ​ഡ​ല്ലൂ​ര്‍: വീ​ട് നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തി​ന് പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​രു​മാ​ട് വെ​ട്ടു​പാ​ടി ഗ്രാ​മ​വാ​സി​ക​ള്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഗോ​വി​ന്ദ​രാ​ജ് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

300 കു​ടും​ബ​ങ്ങ​ളാ​ണ് 50 വ​ര്‍​ഷ​മാ​യി ഈ ​ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന​ത്. പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​വാ​സി​ക​ള്‍ നി​ര​ന്ത​രം അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​വാ​സി​ക​ള്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് മാ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ​ന്ത​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കൃ​ഷ്ണ​മൂ​ര്‍​ത്തി ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വീ​ണ്ടും സ​മ​രം ആ​രം​ഭി​ച്ച​ത്.