മൂ​ങ്ങ​നാ​നി കു​ടും​ബ​സം​ഗ​മം
Sunday, October 13, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: മൂ​ന്നാ​മ​ത് മൂ​ങ്ങ​നാ​നി കു​ടും​ബ​സം​ഗ​മം തൃ​ക്കൈ​പ്പ​റ്റ, ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. 60 വ​യ​സ് പൂ​ര്‍​ത്തി​യാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് കു​റ​ഞ്ഞ​തു 10,000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. കു​ടും​ബ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ റോ​ജി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി എം.​എം. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍, എം.​എ. ആ​ഗ​സ്റ്റി​ന്‍, പ​ത്രോ​സ് തൃ​ക്കൈ​പ്പ​റ്റ, വ​ര്‍​ഗീ​സ് മൂ​ങ്ങ​നാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചെ​റു​കി​ട തേ​യി​ല ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​മാ​യ വേ​ഗ്രീ​ന്‍ ഗ്രീ​ന്‍ ടീ​യു​ടെ ആ​ദ്യ വി​ല്‍​പ​ന ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ നി​ര്‍​വ​ഹി​ച്ചു.