ബി​ഷ​പ്‌​സ് ഹൗ​സി​നും സ​ന്യ​സ്ത​ര്‍​ക്കു​മെ​തി​രേ വാ​ട്‌​സ്ആപ്പി​ലൂ​ടെ ഗൂ​ഢാ​ലോ​ച​ന
Sunday, October 13, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബി​ഷ​പ്‌​സ് ഹൗ​സി​നും സ​ന്യ​സ്ത​ര്‍​ക്കു​മെ​തി​രേ വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​ട​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട് വി​ശ്വാ​സ സം​ര​ക്ഷ​ണ വേ​ദി ക​ണ്‍​വീ​ന​ര്‍ ജോ​സ് പു​ന്ന​ക്കു​ഴി മാ​ന​ന്ത​വാ​ടി എ​എ​സ്പി​ക്കു പ​രാ​തി ന​ല്‍​കി.

ജ​സ്റ്റി​സ് ഫോ​ര്‍ സി​സ്റ്റ​ര്‍ ലൂ​സി എ​ന്ന പേ​രി​ലു​ള്ള വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യി​ലു​ള്ള​വ​ര്‍ ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ളും പ​രാ​തി​ക്കൊ​പ്പം ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​ഷ​പ്‌​സ് ഹൗ​സ് ആ​ക്ര​മി​ക്ക​ണ​മെ​ന്നും സ​ന്യ​സ്ത​രി​ല്‍ ചി​ല​രെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും മ​റ്റു​മു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ​താ​ണ് സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ള്‍.