വെ​ണ്ണി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ തീ​ര്‍​ഥാ​ട​ന കേ​ന്ദം
Sunday, October 13, 2019 11:56 PM IST
ക​ണി​യാ​മ്പ​റ്റ: വെ​ണ്ണി​യോ​ട് വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വാ​ര്‍​ഷി​ക തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​നും നൊ​വേ​ന​ക്കും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​വ​ന​പ്പാ​റ കൊ​ടി​യേ​റ്റി. ഇ​ന്നു​മു​ത​ല്‍ 19 വ​രെ ദി​വ​സ​വും ഉച്ചകഴിഞ്ഞ് 3.30 ന് ​ജ​പ​മാ​ല തു​ട​ര്‍​ന്ന് നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും. 19 ന് ​വൈ​കി​ട്ട് ആ​റി​ന് പ്ര​ദ​ക്ഷി​ണം തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ഭ​ക്ഷ​ണം എ​ന്നി​വ​യു​മു​ണ്ടാ​കും.
തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്ക് ഫാ. ​സ​ന്തോ​ഷ് ഒ​റ​വാ​റ​ന്ത​റ, ത​രി​യോ​ട് സെ​ന്‍റ്് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 20 ന് ​രാ​വി​ലെ 9.30 ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന. ദ്വാ​ര​ക പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ വാ​ഴ​പ്പ​ള്ളി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ര്‍​ച്ച​ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക​ല്‍.