ഹോ​മി​യോ ഡി​സ്പ​ന്‍​സ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും
Sunday, October 13, 2019 11:56 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി:​എ​ന്‍​എ​ച്ച്എം ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക്ക് വേ​ണ്ടി 25 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ട​വും മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. സ​ഹ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു അ​ബ്ദു​റ​ഹ്മാ​ന്‍, ഷെ​റീ​ന അ​ബ്ദു​ല്ല, ക​ണ്ണി​യ​ന്‍ അ​ഹ​മ്മ​ദു​കു​ട്ടി, വി.​പി. ജോ​സ്, ഡോ.​ഹ​രി​ലാ​ല്‍, ഡോ.​കെ.​വി. അ​ജി​ത് ജ്യോ​തി, വി.​പി. സു​ഹാ​സ്, യാ​ക്കോ​ബ്, അ​ബ്ദു​ല്‍ റ​ഹിം, വി.​കെ. ച​ന്ദ്ര​ന്‍, പി.​ആ​ര്‍. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.