ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന പ​രി​ശീ​ല​നം ആരംഭിച്ചു
Tuesday, October 15, 2019 12:22 AM IST
ക​ല്‍​പ്പ​റ്റ: ദു​ര​ന്ത​ങ്ങ​ളെ ത​ദ്ദേ​ശീ​യ​മാ​യി ത​ന്നെ നേ​രി​ടാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‍ രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ പ​രി​ശീ​ല​ന​ത്തിന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ക​ല്‍​പ്പ​റ്റ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ഞ്ഞൂ​റോ​ളം പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 1200 ഓ​ളം വ​നി​ത​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ബി. ന​സീ​മ പ​റ​ഞ്ഞു.

ദു​ര​ന്ത മു​ഖ​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ദു​ര​ന്ത നി​വാ​ര​ണം, ആ​തു​ര സേ​വ​നം തു​ട​ങ്ങി​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം ഉ​ള്‍​ക്കൊ​ണ്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നൂ​ത​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ദു​ര​ന്ത നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

സേ​വ​ന സ​ന്ന​ദ്ധ​രാ​യ യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി​യാ​ണ് ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ഒ​രു​ക്കി​യ​ത്.

ഇ​വ​ര്‍​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കും. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​വ​ര്‍​ക്കാ​യി തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള​ള ഡ​യ​റ​ക്ട​റി​യും ഇ​തോ​ടൊ​പ്പം ത​യാ​റാ​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ല്‍ 4000 പേ​ര്‍ അ​ട​ങ്ങു​ന്ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഒ​രു​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ. ​പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​എ​ല്‍. സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ഷ ത​മ്പി, ല​ത ശ​ശി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​മി​നി, അ​നി​ല തോ​മ​സ്, എ. ​ദേ​വ​കി, പി.​കെ. അ​നി​ല്‍​കു​മാ​ര്‍, പി. ​ഇ​സ്മാ​യി​ല്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ജി. വി​ജ​യ​കു​മാ​ര്‍, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ബി. അ​ഭി​ലാ​ഷ്, ലൈ​ഫ് മി​ഷ​ന്‍ കോ​ഒാര്‍​ഡി​നേ​റ്റ​ര്‍ സി​ബി വ​ര്‍​ഗീ​സ്, അ​ഗ്നി ര​ക്ഷാ​സേ​ന, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സേ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.