മോ​ട്ടോ​ര്‍ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്
Tuesday, October 15, 2019 12:22 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മോ​ട്ടോ​ര്‍ വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി മോ​ട്ടോ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​നി​യ​മം. 15 വ​ര്‍​ഷം കൂ​ടു​ത​ല്‍ പ​ഴ​ക്ക​മു​ള്ള പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ ആ​റ് മാ​സം കൂ​ടു​മ്പോ​ള്‍ സി​എ​ഫ് എ​ടു​ക്ക​ണ​മെ​ന്ന​ത് തൊ​ഴി​ല്‍ മേ​ഖ​ല​യെ ബാ​ധി​ക്കും. ഓ​രോ സി​എ​ഫി​നും 15000 രൂ​പ വീ​തം ഫീ​സ് ചു​മ​ത്തു​ന്ന ന​ട​പ​ടി പ​ഴ​യ വാ​ഹ​നം ഓ​ടി​ച്ച് ജീ​വി​ക്കു​ന്ന​വ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തും. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​ത് തെ​റ്റി​യാ​ല്‍ 1000 രൂ​പ ഫൈ​ന്‍ ന​ല്‍​ക​ണം. പു​തു​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം താ​മ​സി​ച്ചാ​ല്‍ വീ​ണ്ടും ടെ​സ്റ്റ് കൊ​ടു​ത്ത് പു​തി​യ ലൈ​സ​ന്‍​സ് എ​ടു​ക്ക​ണം. ഈ ​നി​യ​മ​ങ്ങ​ള്‍ ജ​ന​ദ്രോ​ഹ​പ​ര​മാ​ണ്.
ഓ​ട്ടോ​റി​ക്ഷ ലൈ​സ​ന്‍​സ് മാ​ത്ര​മു​ള്ള​വ​രു​ടെ ബാ​ഡ്ജ് പു​തു​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം താ​മ​സി​ച്ചാ​ല്‍ ഫോ​ര്‍ വീ​ല്‍ ലൈ​സ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്നു​ള്ള നി​യ​മ​വും തൊ​ഴി​ലാ​ളി​ക​ളെ അ​പേ​ക്ഷി​ച്ച് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​മാ​ണ്.
ഈ ​നി​യ​മ​ങ്ങ​ള്‍ കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, കെ.​എം വ​ര്‍​ഗീ​സ്, സി.​എ ഗോ​പി, ജി​ജി അ​ല​ക്‌​സ്, അ​സീ​സ് മാ​ടാ​ല, ഗ​ഫൂ​ര്‍ പു​ളി​ക്ക​ന്‍, ഷാ​ജി ആ​ലി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.