ശ​രീ​രം ത​ള​ര്‍​ന്ന സ​ഹോ​ദ​ര​ങ്ങ​ള്‍ വൈ​ദ്യു​തി ക​ണ​ക‌്ഷ​നു വേണ്ടി അ​ധി​കൃ​ത​രു​ടെ ക​നി​വ് തേ​ടു​ന്നു
Tuesday, October 15, 2019 12:22 AM IST
പു​ല്‍​പ്പ​ള്ളി: ശ​രീ​രം ത​ള​ര്‍​ന്ന് ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന ആ​ദി​വാ​സി സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും അ​ധി​കാ​രി​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു.
മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പാ​ള​ക്കൊ​ല്ലി മാ​ട​ല്‍​പാ​ടി കോ​ള​നി​യി​ലെ ച​ണ്ണി​യും സ​ഹോ​ദ​രി മാ​തു​വു​മാ​ണ് ക​നി​വ് തേ​ടി ക​ഴി​യു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി ക​ഴു​ത്തി​ന് താ​ഴെ ത​ള​ര്‍​ന്ന് കി​ട​ക്കു​ന്ന ച​ണ്ണി​യും അ​ര​യ്ക്ക് താ​ഴെ ത​ള​ര്‍​ന്ന മാ​തു​വും ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്ന​തി​നൊ​പ്പം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​മാ​യി അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്ത് ക​ഴി​യു​ന്ന​ത്.
മെ​യി​ന്‍ റോ​ഡി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് റോ​ഡ് ഇ​ല്ലാ​ത്ത​ത് മൂ​ലം ചി​കി​ത്സ​യ്ക്കാ​യി പോ​ക​ണ​മെ​ങ്കി​ല്‍ തോ​ളി​ല്‍ ചു​മ​ന്ന് കൊ​ണ്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ടി​നു​ള്ളി​ലാ​ണ് രോ​ഗി​ക​ളാ​യ അ​ച്ഛ​നും അ​മ്മ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബം ക​ഴി​യു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ടി​ന് സ​മീ​പ​ത്ത് വ​രെ വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍ ഉ​ണ്ടാ​യി​ട്ടും ഈ ​കു​ടും​ബ​ത്തി​ന് മാ​ത്രം ക​ണ​ക‌്ഷ​ന്‍ ന​ല്‍​കാ​ന്‍ ആ​രും ത​യാ​റാ​യി​ട്ടി​ല്ല.
നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ഇ​പ്പോ​ഴും വി​ള​ക്ക് വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. ഇ​തി​ന് പു​റ​മേ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വീ​ടി​ന് പു​റ​ത്ത് പോ​കേ​ണ്ട​ത് മൂ​ലം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭി​ച്ചാ​ല്‍ ഒ​രു ടി​വി വേ​ണ​മെ​ന്നാ​ണ് ച​ണ്ണി​യു​ടെ ആ​ഗ്ര​ഹം.
ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് വേ​ണ്ട സ​ഹാ​യ​ങ്ങ​ളും പ​രി​ച​ര​ണ​വും ന​ല്‍​കി​വ​രു​ന്ന​ത് പു​ല്‍​പ്പ​ള്ളി ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​എ. നാ​സ​ര്‍, കെ.​ടി. സ​തീ​ശ​ന്‍, അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ കു​ന്ന​ക്കാ​ട്ടി​ല്‍, ഉ​സ്മാ​ന്‍ കൂ​രി​യാ​ട​ന്‍ എ​ന്നി​വ​രാ​ണ്.