സ​ബ്ക​ള​ക്ട​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Tuesday, October 15, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: പു​ത്തു​മ​ല​യി​ലും ജി​ല്ല​യി​ലെ മ​റ്റു ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച മാ​ന​ന്ത​വാ​ടി മു​ന്‍ സ​ബ്ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.
ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാ​ണ് എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​പ​ഹാ​ര​വും വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ന്‍ പൊ​ന്നാ​ട​യും അ​ണി​യി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍ ക​ള​ക്ട​റാ​യി തി​രി​ച്ചെ​ത്താ​ന്‍ ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. നി​ല​വി​ല്‍ ശ​ബ​രി​മ​ല എ​ഡി​എം ആ​യി​ട്ടാ​ണ് എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന് ചു​മ​ത​ല.
മാ​ന​ന്ത​വാ​ടി: കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്‌​റ്റ​റന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. മാ​ന​ന്ത​വാ​ടി ഹോ​ട്ട​ല്‍ വ​യ​നാ​ട് സ്‌​ക്വ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ്. ബി​ജു കി​ഴ​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ്, കൗ​ണ്‍​സി​ല​ര്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​ഥി​തി​ക​ളാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ളാ​യ പി. ​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ബി​ജു മ​ന്ന, മു​ഹ​മ​ദ് അ​സ്‌​ലം ക​മ്പ​ള​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു