പു​ത്തു​മ​ല പു​ന​ര​ധി​വാ​സം: 11.40 ഏ​ക്ക​റി​ല്‍ ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മി​ക്കും
Thursday, October 17, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: പു​ത്തു​മ​ല പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ക​ള്ളാ​ടി വാ​ഴ​ക്കാ​ല എ​സ്റ്റേ​റ്റി​ല്‍ 11.40 ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി. ഇ​വി​ടെ 100 വീ​ടു​ക​ള്‍ അ​ട​ങ്ങു​ന്ന ടൗ​ണ്‍​ഷി​പ്പ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെയും നീ​ക്കം.
ജി​ല്ലാ മ​ണ്ണു സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ദേ​ശം വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​ന​ര​ധി​വാ​സ​ത്തി​നു ക​ണ്ടെ​ത്തി​യ തോ​ട്ടം ഭൂ​മി ത​രം​മാ​റ്റാന്‌ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടും.
ആ​ധു​നി​ക​വും പ്ര​കൃ​തി സൗ​ഹൃ​ദ​വു​മാ​യ ടൗ​ണ്‍​ഷി​പ്പാ​ണ് ക​ള്ളാ​ടി​യി​ല്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ചാ​യി​രി​ക്കും നി​ര്‍​മാ​ണം. പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് പ​റ​ഞ്ഞു.
വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട 103 കു​ടും​ബ​ങ്ങ​ളാ​ണ് പു​ത്തു​മ​ല​യി​ലു​ള്ള​ത്.
ഇ​തി​ല്‍ 20 കു​ടും​ബ​ങ്ങ​ള്‍ സ്വ​ന്തം​നി​ല​യി​ല്‍ വീ​ടു​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് വാ​ഴ​ക്കാ​ല എ​സ്റ്റേ​റ്റി​ലെ ഭൂ​മി​യി​ല്‍ പു​ന​ര​ധി​വാ​സി​പ്പി​ക്കു​ക.
ടൗ​ണ്‍​ഷി​പ്പി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന​ല്‍​കും. പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ച്ച​തി​നു​ശേ​ഷം ബാ​ക്കി​വ​രു​ന്ന വീ​ടു​ക​ള്‍ അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കു അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കും.
വാ​ഴ​ക്കാ​ല എ​സ്റ്റേ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​തി​ല്‍ ഏ​ഴു ഏ​ക്ക​റി​നു മാ​തൃ​ഭൂ​മി​യും മൂ​ന്നു ഏ​ക്ക​റി​നു മ​ല​ബാ​ര്‍ ഗോ​ള്‍​ഡു​മാ​ണ് വി​ല ന​ല്‍​കു​ന്ന​ത്.
എ​സ്റ്റേ​റ്റ് ഉ​ട​മ നൗ​ഫ​ല്‍ അ​ഹ​മ്മ​ദ് 1.75 ഏ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍​കും.
സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂടെ​യാ​ണ് 100 വീ​ടു​ക​ളും നി​ര്‍​മി​ക്കു​ന്ന​ത്. സി​സി​എ​ഫ് 50-ഉം ​മേ​പ്പാ​ടി ഡി​എം വിം​സും കു​റ്റി​പ്പു​റം അ​സ്‌​ഡോ​ണും ഇരുപത് വീതവും പി​പ്പി​ള്‍​സ് ഫൗ​ണ്ടേ​ഷ​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷാ​നും പത്ത് വീതവും വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.
എ​സ്റ്റേ​റ്റ് ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ടൗ​ണ്‍​ഷി​പ്പ് പ്ര​വൃ​ത്തി തു​ട​ങ്ങും.