മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: നീ​ല​ഗി​രി​യി​ല്‍ സം​യു​ക്ത സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, October 17, 2019 12:19 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ സം​യു​ക്ത സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള-​ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നീ​ല​ഗി​രി ജി​ല്ല​യി​ലെ മ​ഞ്ചൂ​ര്‍ വ​ന​മേ​ഖ​ല​യി​ലെ അ​പ്പ​ര്‍​ഭ​വാ​നി, കോ​ര​കു​ന്ദ, മു​ള്ളി, കി​ണ്ണ​കോ​രൈ തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി വി​ഗ്നേ​ശ്, ത​മി​ഴ്‌​നാ​ട് ദൗ​ത്യ​സേ​ന എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

വെ​ള്ള​മു​ണ്ട: കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പേ​ഷ്യ​ന്‍റ്് കെ​യ​ര്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ വാ​രാ​മ്പ​റ്റ​യി​ല്‍ 20 ന് ​വാ​രാ​മ്പ​റ്റ ഗ​വ. ഹൈ​സ്‌​കൂ​ള്‍, വാ​ളാ​രം​കു​ന്ന് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.
പി​ജി വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 120 പേ​ര്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ സ​ര്‍​വേ ന​ട​ത്തി ആ​രോ​ഗ്യ​സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തു​ക. ര​ക്ത പ​രി​ശോ​ധ​ന​യ​ട​ക്കം മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ എ​ല്ലാ​വി​ധ ടെ​സ്റ്റു​ക​ളും ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.