ലോ​ക ഭ​ക്ഷ്യ ദി​ന​ം: ഭ​ക്ഷ്യ​മേ​ള ന​ട​ത്തി
Thursday, October 17, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തി​ല്‍ എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ 'കൂ​ട്ടു​ക​റി' എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ മേ​ള ന​ട​ത്തി. മാ​റി​യ ഭ​ക്ഷ​ണ രീ​തി​യും അ​തു​വ​ഴി​യു​ണ്ടാ കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും മു​ന്‍​നി​ര്‍​ത്തി ന​ട​ത്തി​യ ഭ​ക്ഷ്യ മേ​ള​യി​ല്‍ പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍​ക്കും കി​ഴ​ങ്ങു വ​ര്‍​ഗ​ങ്ങ​ള്‍​ക്കും പ​ഴം പ​ച്ച​ക്ക​റി വ​സ്തു​ക്ക​ള്‍​ക്കു​മാ​ണ് മു​ന്‍​തൂ​ക്കം ന​ല്‍​കി​യ​ത്.
വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ട്ടി​ല്‍ നി​ന്നു ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ അ​ണി​നി​ര​ത്തി​യ​തോ​ടെ നൂ​റി​ല​ധി​കം വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളാ​യി. ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​ര്‍ എം.​കെ. രേ​ഷ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ എ. ​സു​ധാ​റാ​ണി, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ കെ. ​മ​ണി, കൗ​ണ്‍​സി​ല​ര്‍ വി.​എം. റ​ഷീ​ദ്, നി​ഷ പി. ​മാ​ത്യു, വ​യ​നാ​ട് ജി​ല്ല എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ കെ.​എ​സ്. ശ്യാ​ല്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി.​ജി. വി​ശ്വേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.