ടാ​ന്‍​ടി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 20 ശ​ത​മാ​നം ബോ​ണ​സ്
Thursday, October 17, 2019 12:19 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​ന്‍​ടി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 20 ശ​ത​മാ​നം ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​വ​ന്ന സ​മ​രം പി​ന്‍​വ​ലി​ച്ചു. കു​ന്നൂ​ര്‍ ഇ​ന്‍​കോ സ​ര്‍​വ് ഓ​ഫീ​സി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ടാ​ന്‍​ടി അ​ധി​കാ​രി​ക​ളും ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം.
ശ്രീ​നി​വാ​സ റെ​ഡ്ഡി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​രാ​ജ്, വെ​ങ്കി​ടേ​ശ്, ക​ണ്ണ​ന്‍, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍, മാ​ട​സ്വാ​മി, സു​രേ​ഷ്, പ്ര​ഭാ​ക​ര​ന്‍, വീ​ര​മ​ണി, ഹ​മീ​ദ്, ജ​യ​രാ​മ​ന്‍, ഭോ​ജ​ന്‍, സൗ​ന്ധ​ര്‍​പാ​ണ്ഡ്യ​ന്‍, ടി. ​ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.