ആ​ല​ത്തൂ​ര്‍ എ​സ്റ്റേ​റ്റ്: ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം
Thursday, October 17, 2019 12:21 AM IST
കാ​ട്ടി​ക്കു​ളം: വി​ദേ​ശ പൗ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന കാ​ട്ടി​ക്കു​ളം ആ​ല​ത്തൂ​ര്‍ എ​സ്‌​റ്റേ​റ്റ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ലേ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് ആ​ക്ഷേ​പം. അ​പ്പീ​ല്‍ ഹി​യ​റിം​ഗി​നൊ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റാ​ണ് ഇ​നി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്.
എ​സ്‌​റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​നെരേ​യു​ണ്ടാ​യി​രു​ന്ന കോ​ട​തി സ്‌​റ്റേ​ക​ളെ​ല്ലാം നീ​ങ്ങി. അ​പ്പീ​ല്‍ ഹി​യ​റിം​ഗ് ന​ട​ത്തി റ​വ​ന്യൂ വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ഇ​തു​പ്ര​കാ​രം അ​വ​സാ​ന ഹി​യ​റിം​ഗ് ഓ​ഗ​സ്റ്റ് 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. എ​സ്‌​റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​രേ കോ​ട​തി ന​ല്‍​കി​യ ഒ​രു സ്‌​റ്റേ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​മാ​സം 29ന് ​തീ​ര്‌ന്നു. ക​മ്മീ​ഷ​ണ​റേ​റ്റ് എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.
211 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള എ​സ്‌​റ്റേ​റ്റ് അ​ന്യം നി​ല്‍​പ്പും ക​ണ്ടു​കെ​ട്ട​ലും നി​യ​മ​പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​രി​ലേ​ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് 2018 ല്‍ ​അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ടെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് സ്‌​റ്റേ സ​മ്പാ​ദി​ച്ചി​രു​ന്നു. സ്‌​റ്റേ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്.
അ​പ്പീ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ അ​ന്തി​മ​മാ​യി ഭൂ​മി സ​ര്‍​ക്കാ​രി​ല്‍ നി​ക്ഷി​പ്ത​മാ​വു​ക​യു​ള്ളു. ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മേ​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നാ​ണ് ആ​ശ​ങ്ക.
ബ്രി​ട്ടീ​ഷ് പൗ​ര​നാ​യി​രു​ന്ന എ​ഡ്വി​ന്‍ ജു​ബ​ര്‍​ട്ട് വാ​നിം​ഗ​ന്‍ കൈ​വ​ശം വെ​ച്ച് പ​രി​പാ​ലി​ച്ച​താ​യി​രു​ന്നു ആ​ല​ത്തൂ​ര്‍ എ​സ്‌​റ്റേ​റ്റ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഒ​ലി​വ​ര്‍ ഫി​നൈ​സ് മോ​റി​സ്, ജോ​ണ്‍ ഡേ ​വൈ​റ്റ് ഇം​ഗ​ന്‍ എ​ന്നി​വ​ര്‍​ക്ക് കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട എ​സ്‌​റ്റേ​റ്റി​ല്‍ മോ​റി​സി​ന്‍റെ ഓ​ഹ​രി മ​റ്റ് ഇ​രു​വ​ര്‍​ക്കും കൈ​മാ​റി​യി​രു​ന്നു.
പി​ന്നീ​ട്, ജോ​ണ്‍ മ​ര​ണ​പ്പെ​ട്ട ശേ​ഷം എ​സ്‌​റ്റേ​റ്റ് മു​ഴു​വ​നാ​യും എ​ഡ്വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​വു​ക​യാ​യി​രു​ന്നു.
എ​ഡ്വി​ന്‍ ജു​ബ​ര്‍​ട്ട് വാ​നിം​ഗ​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം ​എ​സ്‌​റ്റേ​റ്റി​ല്‍ അ​ന്യം നി​ല്‍​പ്പ് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഗ​സ​റ്റി​ല്‍ നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഇ​തു​പ്ര​കാ​രം അ​വ​കാ​ശ​വാ​ദ​വു​മാ​യി മൈ​സൂ​ര്‍ സ്വ​ദേ​ശി​യാ​യ മൈ​ക്ക​ല്‍ ഫ്‌​ളോ​യി​ഡ് ഈ​ശ്വ​ര്‍, ബ്രി​ട്ടീ​ഷ് വ​നി​ത​യാ​യ മെ​റ്റി​ല്‍​ഡ റോ​സാ​മ​ണ്ട് ഗി​ഫോ​ര്‍​ഡ് എ​ന്നി​വ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മു​മ്പി​ല്‍ ഹാ​ജ​രാ​യി തെ​ളി​വു​ക​ള്‍ ന​ല്‍​കി. പി​ന്നീ​ട് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ​യും സ​മീ​പി​ച്ചു.
എ​ന്നാ​ല്‍ കോ​ട​തി ജി​ല്ലാ ക​ള​ക്ട​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ശ​രി​വയ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് സ്‌​റ്റേ സ​മ്പാ​ദി​ച്ച​ത്. ​സ്‌​റ്റേ ഇപ്പോള്‌ മാ​റി​യി​ട്ടു​ണ്ട്. ദ​ത്തെ​ടു​പ്പ് നി​യ​മ​ങ്ങ​ള​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജു​ബ​ര്‍​ട്ട് വാ​നിം​ഗ​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം എ​സ്‌​റ്റേ​റ്റി​ന് അ​ന​ന്ത​ര​വ​കാ​ശി​ക​ള്‍ ഇ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് സ​ര്‍​ക്കാ​രി​നെ ഭൂ​മി ഏ​റ്റെ​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്.
ജു​വ​ര്‍​ട്ട് വാ​നിം​ഗ​നു​മാ​യി ര​ക്ത​ബ​ന്ധ​മി​ല്ലാ​ത്ത ബം​ഗ​ളൂ​രു സ്വ​ദേ​ശി മൈ​ക്കി​ള്‍ ഫ്‌​ളോ​യി​ഡ് ഈ​ശ്വ​റാ​ണ് നി​ല​വി​ല്‍ എ​സ്‌​റ്റേ​റ്റ് കൈ​വ​ശം​വ​യ്ക്കു​ന്ന​ത്. 2013 മാ​ര്‍​ച്ച് 11 നാ​യി​രു​ന്നു ജു​വ​ര്‍​ട്ട് വാ​നിം​ഗ​ന്‍ മൈ​സൂ​രി​ല്‍ മ​രി​ച്ച​ത്. വി​ദേ​ശ​പൗ​ര​ന് ഇ​ന്ത്യ​യി​ലു​ള്ള സ്വ​ത്തു കൈ​മാ​റ്റം ചെ​യ്യാ​ന്‍ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി വേ​ണം.
അ​വി​വാ​ഹി​ത​നാ​യ വാ​നിം​ഗ​ന്‍ ദാ​നാ​ധാ​ര പ്ര​കാ​രം ഈ​ശ്വ​റി​ന്‍റെ മ​ക​ന് ആ​ല​ത്തൂ​ര്‍ എ​സ്‌​റ്റേ​റ്റ് ന​ല്‍​കി​യെ​ന്നാ​ണ് രേ​ഖ​യു​ള്ള​ത്. ഈ​ശ്വ​റി​ന്‍റെ മ​ക​നെ ദ​ത്തെ​ടു​ത്ത​താ​യു​ള്ള പ്ര​മാ​ണം ഒ​പ്പി​ട്ട​ത് 2007 മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ്. എ​ന്നാ​ല്‍ 2006 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ദാ​നാ​ധാ​ര​ത്തി​ലൂ​ടെ ആ​ല​ത്തൂ​ര്‍ എ​സ്‌​റ്റേ​റ്റ് മൈ​ക്കി​ള്‍ ഫ്‌​ളോ​യി​ഡ് ഈ​ശ്വ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍​ക്ക് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.
അ​ന​ന്ത​രാ​വ​കാ​ശി​ക​ളി​ല്ലാ​ത്ത വി​ദേ​ശ​പൗ​ര​ന്‍റെ സ്വ​ത്ത് അ​യാ​ളു​ടെ കാ​ല​ശേ​ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ലേ​ക്കാ​ണ് നി​യ​മ​പ്ര​കാ​രം വ​ന്നു​ചേ​രേ​ണ്ട​ത്.
എ​ക്‌​സി​റ്റ് ആ​ന്‍​ഡ് ഫോ​ര്‍ ഫീ​ച്ച​ര്‍ ആ​ക്ട് പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ് ഇ​ത്ത​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ള​ത്. ഭൂ​മി ഇ​ട​പാ​ടി​ലെ ദു​രൂ​ഹ​ത​ക​ളും അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ജു​വ​ര്‍​ട്ട് വാ​നിം​ഗ​ന്‍ സ്വ​ത്ത് ത​ട്ടി​പ്പ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ഈ​ശ്വ​റി​നെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഭൂ​മി ഇ​ട​പാ​ടി​ലെ ദു​രൂ​ഹ​ത​യെ​ക്കു​റി​ച്ച് സം​ശ​യ​മു​യ​ര്‍​ന്ന​ത്.