ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​ധ്വാ​നം ജ​ന​ങ്ങ​ള്‍ മു​ഖ​വി​ല​ക്കെ​ടു​ക്ക​ണ​മെ​ന്ന്
Thursday, October 17, 2019 12:22 AM IST
ക​ല്‍​പ്പ​റ്റ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​ധ്വാ​നം ജ​ന​ങ്ങ​ള്‍ മു​ഖ​വി​ല​ക്കെ​ടു​ക്ക​ണ​മെ​ന്ന് ബാ​ങ്കേ​ഴ്‌​സ് ക്ല​ബ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു. 12 മ​ണി​ക്കൂ​റി​ല​ധി​കം ആ​ത്മാ​ര്‍​ഥ​ത​യോ​ടെ ജോ​ലി ചെ​യ്തി​ട്ടും പൊ​തു​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ര്‍ ത​ങ്ങ​ളെ കു​റ്റ​ക്കാ​രെ​ന്ന രീ​തി​യി​ലാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. ബാ​ങ്കു​ക​ളി​ല്‍ നി​ന്നെ​ടു​ക്കു​ന്ന ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​ര​ത്തി​ലു​ള്ള ദു​ര​നു​ഭ​വ​ങ്ങ​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​ക​ണ​മെ​ങ്കി​ല്‍ ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വ്‍ കൃ​ത്യ​മാ​യി ന​ട​ത്താ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ത​യാ​റാക​ണം. ലോ​ണ്‍ തി​രി​ച്ച​ട​വ് മു​ട​ങ്ങു​മ്പോ​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ടി വ​രി​ക​യാ​ണ്. ഇ​ത് ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ഇ​ത് പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കാ​തെ​യും വ​സ്തു​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​തെ​യും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കുന്ന​ത് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് പ്ര​സി​ഡ​ന്‍റ്് ജോ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് തോ​മ​സ് ജോ​സ​ഫ്, പി.​എം. രാ​ജ​ഗോ​പാ​ല്‍, സെ​ക്ര​ട്ട​റി ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ല്‍ എ​ന്നി​വ​ര്‍ പ്ങ്കെടുത്തു.