സൗ​ജ​ന്യ മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
Friday, October 18, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: ഡോ.​എ.​കെ. ചെ​റി​യാ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും ഷാ​ൻ ഡെ​ന്‍റ​ൽ ക്ലി​നി​ക് കോ​ട്ട​ക്ക​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മു​ഖ വൈ​ക​ല്യ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡി​ഇ​ഐ​സി സെ​ന്‍റ​റി​ലാ​ണ് ക്യാ​ന്പ് ന​ട​ത്തു​ക.

മു​ച്ചി​റ, മു​റി അ​ണ്ണാ​ക്ക്, കു​റു​നാ​ക്ക്, നാ​ക്കി​ന​ടി​യി​ലെ കെ​ട്ട്, താ​ടി, മോ​ണ വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​ക്ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​താ​ണ് ക്യാ​ന്പ്. ശ​സ്ത്ര​ക്രി​യയ്​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ൾ​ക്കും ഒ​രു ആ​ശ്രി​ത​നും യാ​ത്രാക്കൂലി​യും രോ​ഗി​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും താ​മ​സ​വും ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 8289906350, 9947151973 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ്രോജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി. പ്ര​ദീ​പ്, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജി. ലെ​നീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.