ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ 75 കോ​ടിയു​ടെ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​തായി ആ​രോ​പ​ണം
Friday, October 18, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യു​ടെ ന​ഗ​ര​വ​ത്കര​ണ​മ​ട​ക്ക​മു​ള്ള സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന 75 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ​ർ​ക്കാ​രും ഭ​ര​ണ​സ​മി​തി​യും ചേ​ർ​ന്ന് അ​ട്ടി​മ​റി​ച്ച​താ​യി ആ​രോ​പ​ണം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ഗ​ര​വി​ക​സ​ന​ത്തി​നാ​യു​ള്ള അ​ർ​ബ​ൻ 20-20 പ​ദ്ധ​തി പ്ര​കാ​രം അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി 75 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​നും മ​റ്റ് അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി​രു​ന്നു ഇ​ത്ര​യും തു​ക വ​ക​യി​രു​ത്തി​യി​രു​ന്ന​ത്.

25 കോ​ടി രൂ​പ ഫു​ട്പാ​ത്ത്, ലൈ​റ്റ്, കൈ​വ​രി, ചെ​റു​റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കും, 50 കോ​ടി രൂ​പ അ​ത്യാ​ധു​നിക മാ​ലി​ന്യ സം​സ്കര​ണ പ്ലാ​ന്‍റി​നു​മാ​യി​രു​ന്നു ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​ത് പ്ര​കാ​രം അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി ഐ​കക​ണ്ഠേ​ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ​യെ ഡീ​റ്റെ​യ്ൽ​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

പി​ന്നീ​ട് അ​ന്ന​ത്തെ എം​എ​ൽ​എ എം.​വി. ശ്രേ​യാം​സ്കു​മാ​ർ, ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് കെഎസ്‌യുഡി​പി ഓ​ഫീ​സി​ലെ​ത്തി പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഭ​ര​ണം മാ​റി​യ​തോ​ടെ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ അ​ർ​ബ​ൻ 20-20 പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നുഎന്നാണ് ആരോപണം.

നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ള​ട​ക്ക​മു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട തു​ക വ​ക​മാ​റ്റി​യാ​ണ് ഇ​പ്പോ​ൾ ഫു​ട്പാ​ത്ത് നിർമാണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ൽ റോ​ഡു​ക​ളെ​ല്ലാം പൊ​ട്ടി​പ്പൊ​ളി​ച്ച് കി​ട​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​തി​ന് വേ​ണ്ടി ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ​ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ ദേ​ശീ​യ​പാ​ത വ​കു​പ്പി​ല​ട​ച്ച് എ​ൻ​എ​ച്ച്, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ചെ​യ്യേ​ണ്ട ജോ​ലി ന​ഗ​ര​സ​ഭ​യു​ടേ​താ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ് ഭ​ര​ണ​സ​മി​തി. മാ​ത്ര​മ​ല്ല, ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ 26 ല​ക്ഷ​ത്തോ​ളം രൂ​പ കി​റ്റ്കോ​യ്ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട വച്ച​ത്. എ​ന്നാ​ൽ അ​ന്ന് ഡി​പി​ആ​ർ ത​യ്യാ​റാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​ട​തു​ഭ​ര​ണ​സ​മി​തി അ​ന്ന് പ്ര​ച​രി​പ്പി​ച്ച​ത്.

എം​എ​ൽ​എ​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ക​ഴി​വു​കേ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ യു​ഡി​എ​ഫ് പ​ദ്ധ​തി​യെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ ക​ൽ​പ്പ​റ്റ​യു​ടെ വി​ക​സ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​വു​ക​യാ​യി​രു​ന്നു എം​എ​ൽ​എ​യും ഭ​ര​ണ​സ​മി​തി​യും. അ​ർ​ബ​ൻ പ​ദ്ധ​തി ല​ഭി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കി​റ്റ്കോ​യ്ക്ക് 26 ല​ക്ഷം രൂ​പ വെ​റു​തെ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ക​ൽ​പ്പ​റ്റ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത സം​ഭ​വ​ത്തി​ൽ നി​കു​തി​പ്പ​ണം ന​ൽ​കാ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​പി. ആ​ലി പ​റ​ഞ്ഞു.

പ​ദ്ധ​തിയ്ക്ക് വേ​ണ്ടി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എം​എ​ൽ​എ​യും ഭ​ര​ണ​സ​മി​തി​യും ഒ​റ്റ​ക്കെ​ട്ടാ​യി സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി പ​ദ്ധ​തി നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ആ​ദ്ദേ​ഹം അ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​തെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നെ​ങ്കി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ം നടത്തുമെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.