സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത് ന​ട​ത്തി
Saturday, October 19, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ രേ​ഖക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഐ​ടി വ​കു​പ്പ് ന​ട​ത്തു​ന്ന അ​ദാ​ല​ത്ത് വൈ​ത്തി​രി താ​ലൂ​ക്കി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യാ​യി​രു​ന്നു അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. കൗ​ണ്ട​റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് മ​റ്റു രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​മാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ദാ​ല​ത്തി​ൽ എ​ത്തി​യ​വ​രു​ടെ വി​വി​ധ രേ​ഖ​ക​ൾ ഡി​ജി ലോ​ക്ക​ർ സം​വി​ധാ​നം വ​ഴി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ക്ഷ​യ സൗ​ജ​ന്യ​മാ​യാ​ണ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​ദാ​ല​ത്തി​ൽ 200 ഓ​ളം ആ​ളു​ക​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​യി. പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് അ​ദാ​ല​ത്ത് ഉ​പ​കാ​ര​പ്ര​ദ​മാ​യെ​ന്ന് ഐ​ടി മി​ഷ​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​സ്. നി​വേ​ദ് പ​റ​ഞ്ഞു.