ക​ല്‍​പ്പ​റ്റ​യി​ല്‍ ക​ന​ത്ത മ​ഴ: ക​ന​റ ബാ​ങ്ക് ജം​ഗ്ഷ​നി​ല്‍ വെ​ള്ളം​ക​യ​റി
Sunday, October 20, 2019 11:59 PM IST
ക​ല്‍​പ്പ​റ്റ: ക​ന​ത്ത മ​ഴ​യ​ത്തു​ട​ര്‍​ന്നു ന​ഗ​ര​ത്തി​ല്‍ ക​ന​റ ബാ​ങ്ക് ജം​ഗ്ഷ​നി​ല്‍ വെ​ള്ള​പ്പൊ​ക്കം. ക​ന​റ ബാ​ങ്കി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങളി​ലും വെ​ള്ളം ക​യ​റി. റോ​ഡ് നി​ര​പ്പി​ല്‍​നി​ന്നു ര​ണ്ട​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം പൊ​ങ്ങി​യ​ത്. ഉ​ച്ച​യ്ക്കു ഒ​ന്ന​ര​യോ​ടെ​യാ​യാ​യി​രു​ന്നു ന​ഗ​ര​ത്തി​ല്‍ മ​ഴപെയ്തത്. വെ​ള്ള​പ്പൊ​ക്കം അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​യി. ഓ​വു​ചാ​ല്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഒ​റ്റ​യാ​ന്‍ ഭീ​തി
പ​ര​ത്തു​ന്നു

ഗൂ​ഡ​ല്ലൂ​ര്‍:​നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യി​ലെ തൊ​ണ്ട​ളം മേ​ഖ​ല​യി​ല്‍ ഒ​റ്റ​യാ​ന്‍ ഭീ​തി പ​ര​ത്തു​ന്നു. സ​ന്ധ്യ​യോ​ടെ കാ​ടി​റ​ങ്ങു​ന്ന ആ​ന കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​ന്‍​നാ​ശം വ​രു​ത്തു​ക​യാ​ണ്.
ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തി​ന​കം ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ​ത്.