ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ം : മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി സ​ഫാ​ന​യും മാ​ജി​ദ​യും
Wednesday, October 23, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ ഉ​മി, ത​വി​ട്, വൈ​ക്കോ​ല്‍ എ​ന്നി​വ​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ​ഫാ​ന ഫെ​ബി​നും ടി.​പി. മാ​ജി​ദ​യും. ഹൈ​സ​കൂ​ള്‍ റി​സ​ര്‍​ച്ച് ടൈ​പ്പ് പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ഭ​ക്ഷ്യ​യോ​ഗ്യ​വും വി​പ​ണ​ന സാ​ധ്യ​ത ഏ​റെ​യു​ള്ള​തു​മാ​യ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. അ​വി​ലോ​സു​ണ്ട, അ​ട​ക്ക​ഞ്ഞി, ഹ​ല്‍​വ, ഇ​ഷ്ടി​ക, സി​ലി​ക്ക, പ​ള്‍​പ്പ്, ടാ​ള്‍ ഓ​യി​ല്‍, ക​മ്പോ​സ്റ്റ്, ഫെ​യ്‌​സ്‌​ക്രീം, റൈ​സ്മി​ല്‍​ക്ക്, ത​വി​ടെ​ണ്ണ, പ​ല്‍​പ്പൊ​ടി എ​ന്നി​ങ്ങ​നെ നീ​ളു​ന്ന​താ​ണ് ഉ​ത്പ​ന്ന നി​ര.
നെ​ല്‍​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​ഞ്ഞു.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു ക​ട​ല്‍​വെ​ള്ളം

മാ​ന​ന്ത​വാ​ടി: ക​ട​ല്‍​വെ​ള്ള​ത്തി​ല്‍​നി​ന്നു ഉ​പ്പി​നും ശു​ദ്ധ​ജ​ല​ത്തി​നും പു​റ​മേ വൈ​ദ്യു​തി​യും ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്നു തെ​ളി​യി​ച്ച് ക​ല്‍​പ്പ​റ്റ ജി​എം​ആ​ര്‍​എ​സ് ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ഥിനി​ക​ളാ​യ കെ.​എ​സ്. ശി​വ​ന​ന്ദ​യും പി.​ബി. അ​ന​ഘ​യും.
ക​ട​ല്‍​വെ​ള്ളം ഫി​ല്‍​റ്റ​ര്‍ ചെ​യ്ത​ശേ​ഷം തി​ള​പ്പി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന നീ​രാ​വി ടെ​ര്‍​ബേ​റ്റ​റി​ലേ​ക്കു ക​ട​ത്തി​വി​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ദ്യ​യാ​ണ് കു​ട്ടി​ക​ള്‍ മേ​ള​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം ബാ്ക്കി​യാ​കു​ന്ന ജ​ലം ഉ​പ്പു നി​ര്‍​മാ​ണ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചാ​ല്‍ കു​ടി​വെ​ള്ള​മാ​യും ഉ​പ​യോ​ഗി​ക്കാം.

ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും വിവരിച്ച് അ​മി​ത​യും നി​ന്‍​ജി​ഷ​യും

മാ​ന​ന്ത​വാ​ടി: ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ ഗ​വ. മോ​ഡ​ല്‍ റ​സി​ഡ​ല്‍​ഷല്‍ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​മി​ത സു​നി​ല്‍​കു​മാ​റും നി​ന്‍​ജി​ഷ​യും സ്റ്റി​ല്‍ മോ​ഡ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​വ​ത​രി​ച്ച​ത് ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും. മേ​പ്പാ​ടി പു​ത്തു​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍​നി​ന്നു പാ​ഠം ഉ​ള്‍​ക്കൊ​ണ്ടാ​ണ് കു​ട്ടി​ക​ള്‍ മോഡല്‌ ത​യാ​റാ​ക്കി​യ​ത്. അ​ശാ​സ്ത്രീ​യ ഖ​ന​ന​വും നി​ര്‍​മാ​ണ​ങ്ങ​ളു​മാ​ണ് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍​ക്കു മു​ഖ്യ​കാ​ര​ണ​മെ​ന്നു കു​ട്ടി​ക​ള്‍ മോഡലിലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു.

വെ​ള്ളം​ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​വ​യ്ക്കാം

മാ​ന​ന്ത​വാ​ടി: വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധ​ത്തോ​ടൊ​പ്പം സു​സ്ഥി​ര വി​ക​സ​ന​വും എ​ടു​ത്തു​കാ​ട്ടി സ്റ്റി​ല്‍ മോ​ഡ​ലി​ല്‍ മാ​ന​ന്ത​വാ​ടി എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. വെ​ള്ളം​ക​യ​റു​ന്ന സ്ഥ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളെ​യും ചെ​ല​വു​കു​റ​ഞ്ഞ കൃ​ഷി​രീ​തി​ക​ളെ​യും​കു​റി​ച്ചാ​ണ് സ്‌​കൂ​ളി​ലെ മാ​ള​വി​ക ശി​വ​നും കെ​സി​യ കു​ര്യാ​ക്കോ​സും വി​വ​രി​ക്കു​ന്ന​ത്. വീ​ടു​നി​ര്‍​മാ​ണ​ത്തി​ല്‍ ഹൈ​ഡ്രോ​ളി​ക് പി​ല്ല​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നാ​ണ് കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വി​ദ്യ. ക​യ​റു​ന്ന വെ​ള്ള​ത്തി​ന്‍റെ മ​ര്‍​ദ​ത്തി​ല്‍ തൂ​ണു​ക​ള്‍ ഉ​യ​രു​മെ​ന്ന മോഡലാണ് കുട്ടികള്‌ തീര്‌ത്തത്.