ശാ​സ്ത്ര​മേ​ള: വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, October 23, 2019 12:06 AM IST
പു​ല്‍​പ്പ​ള്ളി: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ല്‍ എ​ല്‍​പി വി​ഭാ​ഗം ത​ത്സ​മ​യ നി​ര്‍​മാ​ണ മ​ത്സ​ര​ത്തി​ല്‍ മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ്് തോ​മ​സ് യു​പി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. എ​ല്‍​പി ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പ്, യു​പി വി​ഭാ​ഗം ഗ​ണി​തം, ത​ത്സ​മ​യ നി​ര്‍​മാ​ണം എ​ന്നി​വ​യി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ദ്യാ​ര്‍​ഥിക​ളേ​യും അ​ധ്യാ​പ​ക​രേ​യും സ്‌​കൂ​ള്‍ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു.
മാ​നേ​ജ​ര്‍ ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ട്, പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ ബി​ജു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു മ​രോ​ട്ടി​മൂ​ട്ടി​ല്‍, പി.​സി. റാ​ണി, ജ​യ്‌​മോ​ള്‍ തോ​മ​സ്, അ​ഭി​ന ശി​വാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി മ​റി​ഞ്ഞു

ഗൂ​ഡ​ല്ലൂ​ര്‍: നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ജാ​റ​ത്തി​ന് സ​മീ​പം ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. മൈ​സൂ​രി​ല്‍ നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് അ​രി ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.