എ​ല്ലാ​വ​ര്‍​ക്കും വീ​ട് ല​ഭ്യ​മാ​ക്കും: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Sunday, November 10, 2019 12:10 AM IST
താ​മ​ര​ശേ​രി: അ​ര്‍​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും വീ​ട് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, കം​ഫ​ര്‍​ട് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും വ​നി​താ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ര​യ​ധി​കം കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഒ​രു കാ​ല​ഘ​ട്ടം വേ​റെ​യു​ണ്ടാ​യി​ട്ടി​ല്ല. ജീ​വി​ത​ത്തി​ന് സു​ര​ക്ഷി​ത​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ന​ല്ല ചി​കി​ത്സ മാ​ത്രം പോ​ര മ​റി​ച്ച് രോ​ഗം വ​രാ​ത്ത സാ​ഹ​ച​ര്യം കൂ​ടി​വേ​ണം. ഇ​തി​ന് വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ​ണ​വും ശു​ദ്ധ​ജ​ല​വും കി​ട്ട​ണം. ഇ​തി​നാ​ണ് ജൈ​കൃ​ഷി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ജ​ല​സ്രോ​ത​സു​ക​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 53 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ഈ​ങ്ങാ​പ്പു​ഴ ബ​സ് സ്റ്റാ​ന്‍ഡി​നോ​ട് ചേ​ര്‍​ന്ന് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മി​ച്ച​ത്. 23 ല​ക്ഷ​മാ​ണ് കം​ഫ​ര്‍​ട് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച​ത്.

ഇ​തി​നോ​ട് ചേ​ര്‍​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 25 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് വ​നി​താ വി​പ​ണ​ന കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ജോ​ര്‍​ജ് എം ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​എ​സ്ജി​ഡി ഓ​വ​ര്‍​സി​യ​ര്‍ സ​ജ്ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ്, മു​ന്‍ എം​എ​ല്‍​എ സി ​മോ​യി​ന്‍​കു​ട്ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ഡി. ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മു​ജീ​ബ് മാ​ക്ക​ണ്ടി, ഐ​ബി റ​ജി, എം.​ഇ. ജ​ലീ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ബ​ഷീ​ര്‍, പു​തു​പ്പാ​ടി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.