നീ​ല​ഗി​രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ സ​ര്‍​വ​ക​ക്ഷി സ​മി​തി സ​മ​ര​ത്തി​ലേ​ക്ക്
Monday, November 11, 2019 12:30 AM IST
ഗൂ​ഡ​ല്ലൂ​ര്‍:​നീ​ല​ഗി​രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സ​ര്‍​വ​ക​ക്ഷി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ട്ടി എ​ടി​സി മൈ​താ​നി​യി​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും.
ജി​ല്ല​യി​ലെ 283 ഗ്രാ​മ​ങ്ങ​ളി​ല്‍ ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ക്കു​ക, മ​സി​ന​ഗു​ഡി​യി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം നീ​ക്കു​ക, ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ 73 വീ​ടു​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക, ഊ​ട്ടി​യി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ര്‍​മാ​ണം ത​ട​യു​ക, ക​ല്ല​ട്ടി റോ​ഡ് പൂ​ര്‍​ണ​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ക, വ​ര്‍​ധി​പ്പി​ച്ച കെ​ട്ടി​ട-​വീ​ട് നി​കു​തി പി​ന്‍​വ​ലി​ക്കു​ക, ടൂ​റി​സം മേ​ഖ​ല സം​ര​ക്ഷി​ക്കു​ക, കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. 26നു ​നീ​ല​ഗി​രി​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​നും സ​ര്‍​വ​ക​ക്ഷി സ​മി​തി നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.