നി​യ​മ​സ​ഭ പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ന​ട​പ​ടി വൈ​കു​ന്നു
Monday, November 11, 2019 12:31 AM IST
ക​ല്‌​പ്പ​റ്റ: നി​യ​മ​സ​ഭാ പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി തെ​ളി​വെ​ടു​പ്പു ന​ട​ത്തി മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും വ​നം വ​കു​പ്പു പി​ടി​ച്ചെ​ടു​ത്ത ഭൂ​മി കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​നു തി​രി​കെ ന​ല്‍​കാ​ന്‌ ന​ട​പ​ടി​യി​ല്ല. പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‌ ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യാ​ല്ല.
നി​യ​മ​സ​ഭ പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ സി.​കെ. ശ​ശീ​ന്ദ്ര​ന്‍, പി. ​ഉ​ബൈ​ദു​ല്ല, വി.​പി. സ​ജീ​ന്ദ്ര​ന്‍, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ഓ​ഗ​സ്റ്റ് ര​ണ്ടി​നു തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. ഹ​രി​ത​സേ​ന സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ വി.​ടി. പ്ര​ദീ​പ്കു​മാ​റി​ന്‍റെ​യും ക​ര്‍​ഷ​ക​സം​ഘം വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‌​റ് പി.​കെ. സു​രേ​ഷി​ന്‍റെ​യും ഹ​ര്‌​ജി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. ക​മ്മി​റ്റി സ്ഥ​ല​പ​രി​ശോ​ധ​ന​യും ന​ട​ത്തു​ക​യു​ണ്ടാ​യി.
കോ​റോം കൂ​ട്ടു​പാ​റ സം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ക​ണ്ട പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും അം​ഗ​ങ്ങ​ളും കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ഭൂ​മി വി​ഷ​യ​ത്തി​ല്‍ ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നു അ​റി​യി​ച്ചി​രു​ന്നു.
സ്ഥ​ല​പ​രി​ശോ​ധ​ന​യി​ലും തെ​ളി​വെ​ടു​പ്പി​ലും ബോ​ധ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കു പു​റ​മേ മാ​ന​ന്ത​വാ​ടി ആ​ര്‍​ഡി​ഒ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടു പ​രി​ശോ​ധി​ച്ചു​മാ​ണ് നി​യ​മ​സ​ഭാ പെ​റ്റീ​ഷ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്.
പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു ഭൂ​മി​യു​ടെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി സം​ബ​ന്ധി​ച്ചു വ​നം, സ​ര്‍​വേ, റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ വെ​വ്വേ​റെ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക്രോ​ഡീ​ക​രി​ച്ചാ​ണ് ആ​ര്‍​ഡി​ഒ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്കാ​ന്‌ സ​ഹാ​യ​ക​മാ​യ ശി​പാ​ര്‍​ശ​ക​ളാ​ണ് ആ​ര്‍​ഡി​ഒ​യു​ടെ റി​പ്പോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ജോ​ര്‍​ജ്, ജോ​സ് സ​ഹോ​ദ​ര​ങ്ങ​ള്‍ 1967ല്‍ ​കു​ട്ട​നാ​ട് കാ​ര്‍​ഡ​മം ക​മ്പ​നി​യി​ല്‍​നി​ന്നു വി​ല​യ്ക്കു​വാ​ങ്ങി​യ 12 ഏ​ക്ക​ര്‍ കൃ​ഷി​യി​ട​മാ​ണ് മ​ദ്രാ​സ് പ്രി​സ​ര്‍​വേ​ഷ​ന്‍ ഓ​ഫ് പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​തെ​ന്നു വാ​ദി​ച്ചു 1975ല്‍ ​വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഥ​ലം 2010 ഒ​ക്ടോ​ബ​ര്‍ 21നു ​വ​ന​ഭൂ​മി​യാ​യി വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വി​ജ്ഞാ​പ​നം ചെ​യ്യു​ക​യു​മു​ണ്ടാ​യി.പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി തെ​ളി​വെ​ടു​പ്പി​ല്‍ റ​വ​ന്യൂ, സ​ര്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​നു സ​ഹാ​യ​ക​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഫോ​റ​സ്റ്റ് ട്രി​ബ്യൂ​ണ​ലി​ന്‍റെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ളി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​തു കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന ഭൂ​മി​യ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ ഹ​ര്‌​ജി​ക്കാ​ര​ന്‍ വി.​ടി. പ്ര​ദീ​പ്കു​മാ​ര്‍ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യു​മു​ണ്ടാ​യി. വി​വ​രാ​വ​കാ​ശ നി​യ​മം ഉ​പ​യോ​ഗി​ച്ചു സ​മ്പാ​ദി​ച്ച​താ​യി​രു​ന്നു രേ​ഖ​ക​ള്‍.
ഭൂ​മി തി​രി​കെ കി​ട്ടാ​ന്‌ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം ന​ട​ത്തി​യ വ്യ​വ​ഹാ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു.
ഭൂ​മി​യി​ല്‍ അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ജോ​ര്‍​ജ്-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ള്‍ മ​ര​ണ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‌ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പ്ര​യ​ത്‌​ന​ത്തി​ലാ​ണ്്‍. കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ട്രീ​സ​യു​ടെ ഭ​ര്‍​ത്താ​വ് തൊ​ട്ടി​ല്‍​പ്പാ​ലം ക​ട്ട​ക്ക​യം ജ​യിം​സ് 2015 ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ക​യാ​ണ്.പ​ക​രം ഭൂ​മി ന​ല്‍​കാ​നു​ള്ള സ​ന്ന​ദ്ധ​ത ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി ത​ന്ന മ​തി​യെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട്.
കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന സ്ഥ​ലം വ​ന​ഭൂ​മി​യ​ല്ലെ​ന്നും വി​ട്ടു​കൊ​ടു​ക്കാ​മെ​ന്നു​മാ​ണ് പെ​റ്റീ​ഷ​ന്‍​സ് ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര്‍​ക്കു അ​നൗ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ച വി​വ​രം.