കു​റു​വ​ദ്വീ​പ്-​പു​തി​യ മു​ള ച​ങ്ങാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 12, 2019 12:16 AM IST
ക​ല്‍​പ്പ​റ്റ: കു​റു​വ​ദ്വീ​പ് പാ​ല്‍​വെ​ളി​ച്ച​ത്ത് ച​ങ്ങാ​ട​സ​വാ​രി​ക്കാ​യി പു​തി​യ​താ​യി നി​ര്‍​മി​ച്ച അ​ഞ്ച് മു​ള​ച​ങ്ങാ​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​റു​വ​ദ്വീ​പ് ഡി​എം​സി ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ബി. ​ആ​ന​ന്ദ്, കു​റു​വ ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഹ​രി ചാ​ലി​ഗ​ദ്ദ, മാ​നേ​ജ​ര്‍ വി.​ജെ. ഷി​ജു, പ്ര​ദേ​ശ​വാ​സി​ക​ള്‍, ഡി​എം​സി ജീ​വ​ന​ക്കാ​ര്‍, വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​രി​സ്ഥി​തി​ക്ക​നു​യോ​ജ്യ​മാ​യ​വി​ധം ആ​ന​മു​ള ഉ​പ​യോ​ഗി​ച്ചാ​ണ് മു​ള​ച​ങ്ങാ​ട​ത്തി​ന്റെ നി​ര്‍​മാ​ണം. കു​റു​വ​ദ്വീ​പി​ന്റെ സൗ​ന്ദ​ര്യ​വും പ്ര​ത്യേ​ക​ത​ക​ളും അ​ടു​ത്ത​റി​യാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ച​ങ്ങാ​ട​സ​വാ​രി ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ഞ്ച് ആ​ളു​ക​ള്‍​ക്ക് 15 മി​നു​ട്ട് ച​ങ്ങാ​ട​സ​വാ​രി ന​ട​ത്തു​ന്ന​തി​ന് 300 രൂ​പ​യും 45 മി​നു​ട്ട് ദൈ​ര്‍​ഘ്യ​മു​ള്ള പാ​ഡ​ലിം​ഗി​ന് 1000 രൂ​പ​യും ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് 1500 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.