അ​ഭി​മാ​ന​മാ​യി അ​ല​ന്‍ ജോ​ഷി
Thursday, November 14, 2019 12:19 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ക​ലോ​ത്സ​വ​ത്തി​ല്‍ ചെ​ന്ന​ലോ​ട് ജി​യു​പി സ്‌​കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യി അ​ല​ന്‍​ഷാ​ജി. യു​പി വി​ഭാ​ഗം പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ജ​ല​ച്ചാ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും എ ​ഗ്രേ​ഡോ​ടെ കരസ്ഥമാക്കി .
പ​ടി​ഞ്ഞാ​റ​ത്ത​റ കൂ​വ​യ്ക്ക​ല്‍ ജോ​ഷി-​ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​നാണ് ​ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​ല​ന്‍. മ​ര​ത്തി​ലെ കൊ​ത്തു​പ​ണി​യി​ലും അ​ല​നു വി​രു​തു​ണ്ടെ​ന്നു സ്‌​കൂ​ളി​ലെ ചി​ത്ര​ക​ലാ​ധ്യാ​പ​ക​ന്‍ യു.​പി. മോ​ഹ​ന്‍​ദാ​സ് പ​റ​ഞ്ഞു.
ശാ​സ്ത്ര​മേ​ള​യി​ല്‍ മ​ര​ത്തി​ലെ കൊ​ത്തു​പ​ണി​യി​ല്‍ മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ആ​ദ്യ​മാ​യി നേ​ടി​യ ഒ​ന്നാം സ്ഥാ​നം ഇ​ന്നോ​ളം അ​ല​ന്‍ വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല.