വ​ള​ർ​ത്തു​മു​യ​ലു​ക​ളെ വ​ന​ത്തി​ൽ വി​ട്ട​തി​നു 75,000 രൂ​പ പി​ഴ​യി​ട്ടു
Sunday, November 17, 2019 12:46 AM IST
ഗൂ​ഡ​ല്ലൂ​ർ: വ​ള​ർ​ത്തു​മു​യ​ലു​ക​ളെ മു​തു​മ​ല വ​ന​ത്തി​ൽ വി​ട്ട കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കു 75,000 രൂ​പ പി​ഴ ചു​മ​ത്തി. വ​ള​ർ​ത്തു​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​യ​ലു​ക​ളെ വാ​ഹ​ന​ത്തി​ൽ വ​ന​ത്തി​ൽ എ​ത്തി​ച്ചു ഉ​പേ​ക്ഷി​ച്ച​ത്.

മു​തു​മ​ല ക​ടു​വ സം​ര​ക്ഷ​ണ​കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചെ​ന്പ​ക​പ്രി​യ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു കാ​ർ​കു​ടി റേ​ഞ്ച് ഓ​ഫീ​സ​ർ ശി​വ​കു​മാ​റാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.