സി​ഒ​പി​ഡി ദി​നാ​ച​ര​ണം: രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന്
Sunday, November 17, 2019 12:47 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ആ​രോ​ഗ്യ പോ​ളി ക്ലി​നി​ക്കി​ൽ ലോ​ക സി​ഒ​പി​ഡി(​ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ്) ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് സൗ​ജ​ന്യ സി​ഒ​പി​ഡി നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്കു 12.30 വ​രെ​യാ​ണ് ക്യാ​ന്പ്. ര​ജി​സ്ട്രേ​ഷ​നു 04936-247532, 9854000600 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. സ്ക്രീ​നിം​ഗി​ൽ അ​വ​ശ്യ​മെ​ന്നു കാ​ണു​ന്ന​വ​രി​ലാ​ണ് സി​ഒ​പി​ഡി നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​കെ.​എം. മ​ഹ്ഷാ​ൻ, ഡോ.​മു​ഹ​മ്മ​ദ് സാ​ജി​ത്ത്, ഇ​ബ്നു ബാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ശ്വാ​സ​കോ​ശ​ത്തി​നു സ്ഥി​ര​മാ​യ കേ​ടു സം​ഭ​വി​ച്ചു ശ്വ​സ​നം പ്ര​യാ​സ​ക​ര​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സി​ഒ​പി​ഡി. പു​ക​വ​ലി, വി​റ​ക​ടു​പ്പി​ലെ പു​ക ശ്വ​സി​ക്ക​ൽ എ​ന്നി​വ രോ​ഗ​ത്തി​നു മു​ഖ്യ​കാ​ര​ണ​മാ​ണ്. വാ​യു മ​ലി​നീ​ക​ര​ണം, രാ​സ​വ​സ്തു​ക്ക​ളു​ടെ പു​ക, പൊ​ടി എ​ന്നി​വ​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല സ​ന്പ​ർ​ക്ക​വും രോ​ഗ​ത്തി​നു വ​ഴി​യൊ​രു​ക്കും.

നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ, ക​ഫ​ക്കെ​ട്ട്, ശാ​രീ​രി​ക അ​ധ്വാ​നം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചു വ​ർ​ധി​ക്കു​ന്ന ശ്വാ​സ​വി​മ്മി​ട്ടം എ​ന്നി​വ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ആ​സ്ത്മ പോ​ലെ താ​ത്കാ​ലി​ക സ്വ​ഭാ​വ​മു​ള്ള രോ​ഗ​മ​ല്ല സി​ഒ​പി​ഡി. 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ൽ രോ​ഗ​മു​ക്തി നേ​ടാം. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം മൂ​ന്നു കോ​ടി പേ​ർ സി​ഒ​പി​ഡി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് ബ​ത്തേ​രി അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യി​ലെ നെ​ഞ്ചു​രോ​ഗ വി​ദ​ഗ്ധ​ന്‌ ഡോ.​മ​ഹ്ഷാ​ൻ പ​റ​ഞ്ഞു.