കാ​ട്ടാ​ന​യെ ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റു
Wednesday, November 20, 2019 1:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കാ​ട്ടാ​ന​യെ​ക്ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണ് ചേ​ര​മ്പാ​ടി ക​ണ്ണം​പ​ള്ളി സ്വ​ദേ​ശി മാ​ത്യു ജോ​ര്‍​ജി​നു(43)​പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടി​ല്‍​നി​ന്നു ബൈ​ക്കി​ല്‍ ചേ​ര​മ്പാ​ടി​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട​ത്. ബൈ​ക്ക് നി​ര്‍​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് കാ​ട്ടാ​ന ത​ക​ര്‍​ത്തു.